കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിവേട്ടക്കാരന്‍, നാട്ടുകാരുടെ ദൈവം?

  • By Meera Balan
Google Oneindia Malayalam News

ഡെറാഡൂണ്‍: മനുഷ്യനെ കൊല്ലുന്ന പുള്ളിപ്പുലികള്‍ ലഘാപത് സിംഗ് റാവത്തി (49)ന് മുന്നില്‍ വെറും ആട്ടിന്‍ കുട്ടികളായി മാറും. ഉത്തരാഖണ്ഡില്‍ നിന്നും മനുഷ്യനെ കൊല്ലുന്ന 42 പുള്ളിപ്പുലികളെയാണ് ഈ മനുഷ്യന്‍ കൊന്നത്. മുന്‍പ് അധ്യാപകനായിരുന്ന ഇയാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് പുലിവേട്ടക്കാരനായിട്ടാണ്. ഉത്തരഖണ്ഡിലെ ഗഡ്‍വാളില്‍ പ്രദേശത്ത് നിന്നുമാണ് ഇദ്ദേഹം അധികം പുലികളെയും പിടിച്ചിട്ടുള്ളത്.

നാട്ടുകാര്‍ക്ക് ഏറെ ഭീഷണിയാണ് പുള്ളിപ്പുലികള്‍. കുട്ടികളെയാണ് മിക്കപ്പോഴും ഇവ കൊന്ന് തിന്നുന്നത്. ഇത്തരത്തില്‍ പുലി കൊന്ന തന്റെ പ്രിയ ശിഷ്യന്റെ കൊലയാളിയായ പുള്ളിപ്പുലിയെ കൊല്ലുന്നതിനാണ് റാവത്ത് ആദ്യമായി വേട്ടക്കാരനാകുന്നത്. 2000 ലായിരുന്നു ഈ സംഭംവം. 2001 ല്‍ അദ്ദേഹത്തിന് വനം വകുപ്പ് മനുഷ്യനെ കൊല്ലുന്ന ഇത്തരം പുലികളെ കൊല്ലാനുള്ള അനുമതി നല്‍കി. ഒന്‍പത് മാസത്തെ അധ്വാനം കൊണ്ട് ഇദ്ദേഹം അപകടകാരികളായ ഒട്ടേറെ പുലികളെ കൊന്നു.

Leopard

പുലികള്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ കൊന്നതായോ അറിഞ്ഞാല്‍ ഉടന്‍ റാവത്ത് അവിടെയത്തുകയും പുലിയെ പിടികൂടുകയും ചെയ്യും. വനം വകുപ്പിന്റെ കണക്കനുസരിച്ച് ഉത്തരാഖണ്ഡില്‍ 12 വര്‍ഷത്തിനിടെ 226 ആളുകളെയാണ് പുലി കൊന്നത്. അല്‍മോറ, രുദ്രപ്രയാഗ്, ചമ്പാവത്, തെഹരി, പൗഡി ഭാഗേശ്വര്‍, ഉത്തര്‍കാശി, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ എത്തി ഇദ്ദേഹം പുലിയെ പിടികൂടിയിട്ടുണ്ട്. പുലികളെ കൊല്ലുന്നതിന് നാട്ടുകാരില്‍ നിന്ന് ഇദ്ദേഹം പണം ഈടാക്കാറില്ല. ഇതിനെ ഒരു സാമൂഹിക സേവനമായിട്ടാണ് കാണുന്നത്.

English summary
It was in 2001 that Rawat logged his first kill of a deadly leopard that had terrorised Uttarakhand's Gairsain. Today, he is the state's most trusted hunter who has killed as many as 42 leopards that were prowling the jungles of Garhwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X