തെരഞ്ഞെടുപ്പ് , കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങള്‍
ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പ് അടുക്കും തോറുംകൂടുതല്‍ പ്രതിസന്ധികളിലേക്കാണ് യുപി എ സര്‍ക്കാര്‍ എത്തുന്നത്. ഒന്നിനു പിറകെ മറ്റൊന്നായി പ്രശ്‌നങ്ങള്‍ തലപൊക്കുകയാണ്. ഇതിനൊപ്പം കൂട്ടുകക്ഷികളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുക അതിനെക്കാള്‍ പ്രയാസമാണ്.
രാജ്യത്താകമാനം കോണ്‍ഗ്രസിനെതിരായ പ്രതിഷേധം ഉയര്‍ന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വളരെ നേരത്തെ ആകും എന്നുള്ള സാധ്യതയിലേക്കാണ്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.ചിലപ്പോള്‍ യുപിഎ സര്‍ക്കാരിന്‍റെ അവസാനത്തെ പാര്‍ലമെന്‍റ് സമ്മേളനം ഇതാകാം.
കോണ്‍ഗ്രസിന് തലവേദനയാകുന്ന ചില പ്രശ്‌നങ്ങള്‍ ഇതാണ്

പാര്‍ലമെന്റ് സമ്മേളനം ആദ്യദിനം
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചപ്പോള്‍. പാര്‍ലമെന്റിന് പുറത്ത് നിന്നുള്ള ദൃശ്യം

ദുര്‍ഗ സംഹാര ദുര്‍ഗയാകുമോ
ഉത്തര്‍ പ്രദേശിലെ ഐഎഎസ് ഓഫീസര്‍ ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സത്യസന്ധമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധി മന്‍മോഹന്‍ സിംഗിന് കത്തെഴുതി. ദുര്‍ഗയ്‌ക്കെതിരായ നടപടി സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണന്നാണ് ആരോപണം.

തെലങ്കാന കത്തുന്നു
തെലുങ്ക് ദേശം പാര്‍ട്ടി എംപിമാര്‍ തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് മുന്‍പില്‍ കുത്തിയിരിയ്ക്കുന്നു. കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് തെലങ്കാന പ്രശ്‌നം. ഒരു പക്ഷേ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും നിര്‍ണയിക്കാന്‍ ഈ പ്രശ്‌നത്തിനാകും

എന്തെങ്കിലും പറയൂ...
പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, രാജീവ് ശുക്ള, വി നാരായണ സ്വാമി എന്നിവര്‍ പാര്‍ലമെന്റിന് പുറത്തേയ്ക്ക് വരുന്നു.

ഭക്ഷ്യ സുരക്ഷാ ബില്‍
സര്‍ക്കാരിന് ഏറെ തലവേദനയുണ്ടാക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ . ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഭക്ഷ്യ സുരക്ഷാ ബില്ലിനെ ഭാഗികമായി അനുകൂലിയ്ക്കുന്നു. ഭേദഗതികളോടെയല്ലാതെ ബില്ലിനെ അനുകൂലിയ്ക്കില്ലെന്നാണ് ബിജെപി നിലപാട്

സോണിയ ദുര്‍ഗയെ അനുകൂലിയ്ക്കുന്നു?
ദുര്‍ഗാ ശക്തിയുടെ കാര്യത്തില്‍ നീതി ഉറപ്പാക്കണമെന്ന ആവശ്യം സോണിയ വ്യക്തമാക്കി കഴിഞ്ഞൂ.ഇതോടെ മുലായം സിംഗും സോണിയയും തമ്മില്‍ പരോക്ഷമായി വിമര്‍ശനങ്ങള്‍ നടത്താറുണ്ട്.












Click it and Unblock the Notifications