കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ലീഗ് മുഖപത്രം

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിരുവിടുന്നു. ഘടകകക്ഷികളുടെ ഇടപെടല്‍ കൊണ്ടോ പ്രതിപക്ഷത്തിന്റെ ഇടങ്കോലിടല്‍ കൊണ്ടോ അല്ല കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മന്ത്രിസഭാ രൂപീകരണം മുതല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവസരം കിട്ടിയപ്പോള്‍ വളര്‍ന്നു വികസിക്കുന്നതാണെന്ന് ലേഖനം ആരോപിക്കുന്നു. കോണ്‍ഗ്രസ് സഖ്യം ഇനി അധികാരത്തില്‍ വരിക എളുപ്പമല്ലെന്ന് ലീഗ് വിലയിരുത്തി.
സോളാര്‍ വിവാദത്തെ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായല്ല നേരിട്ടതെന്നും മറിച്ച് ഗ്രൂപ്പ് നേതാക്കളുടെ ചില സില്‍ബന്തികളാണ് വിഷയം കൈകാര്യം ചെയ്തതെന്നും ലേഖനം കുറ്റപ്പെടുത്തി. ഘടകകക്ഷികളോട് പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്‍കയ്യിയെടുത്തില്ലെന്നും വാചകമടികൊണ്ട് ഒന്നും സാധിക്കില്ലെന്നും കെഎന്‍ ഖാദര്‍ ലേഖനത്തില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications