Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ കാറ് തടഞ്ഞ് വീട്ടമ്മയുടെ പരാതി

Oommen chandy
അടിമാലി: മുഖ്യമന്ത്രിയുടെ കാറ് തടഞ്ഞുനിര്‍ത്തി വീട്ടമ്മ പരാതി നല്‍കി. കൂമ്പന്‍പാറയിലെ കാരക്കാട്ട് പറമ്പില്‍ ലൈലയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരാതി ബോധിപ്പിച്ചത്. ചീയപ്പാറ ദുരന്തത്തില്‍ അപകടം കണ്ട് മടങ്ങുകയായിരുന്ന മന്ത്രിക്ക് മുന്‍പിലേക്കാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ലൈല എത്തിയത്.

മുഖ്യമന്ത്രിയുടെ കാറ് തടഞ്ഞ ലൈലയെ പോലീസ് തള്ളിമാറ്റിനീക്കാന്‍ ശ്രമിച്ചു. എന്നാല്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട്, എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാല്‍മതി എന്നായിരുന്നു ഇവര്‍ പറഞ്ഞത്. പോലീസുകാര്‍ തടഞ്ഞെങ്കിലും പക്ഷേ ലൈലയ്ക്ക് പറയാനുള്ളത് മുഖ്യമന്ത്രി കേട്ടു. വീട്ടമ്മയെ കൈകാട്ടി വിളിച്ചശേഷം അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിലെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ലൈല തുടങ്ങിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെ സൗകര്യമില്ലായ്മയും ലാബ് ഇല്ലാത്തതിന്റെ കഷ്ടപ്പാടുകളും അവര്‍ വിവരിച്ചു. സ്വകാര്യ ലാബുകളില്‍ പോയി ടെസ്റ്റ് നടത്താന്‍ പാവപ്പെട്ടവര്‍ക്ക് ശേഷിയില്ല. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന അടിമാലിയില്‍ ഒരു ബ്ലഡ് ബാങ്ക് ഇല്ല എന്നിങ്ങനെ പോകുന്നു ലൈല പറഞ്ഞ പ്രയാസങ്ങള്‍.

ആയിരക്കണക്കിന് ആളുകള്‍ കൂടിനില്‍ക്കുന്നതിനിടെയായിരുന്നു വീട്ടമ്മയുടെ പ്രതികരണശേഷി മുഖ്യമന്ത്രി അടുത്തറിഞ്ഞത്. പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞ് ലൈല ഒരു പുഞ്ചിരിയോടെ തിരിച്ചുപോയി. ആരെങ്കിലുമൊക്കെ ഇതുപോലെ മുന്‍കൈയ്യെടുത്ത് വഴിയില്‍ തടഞ്ഞുനിര്‍ത്തിയാലേ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറയാന്‍ പറ്റൂ എന്ന് കൂടുനിന്നവരും വിചാരിച്ചുകാണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+