പാരിസ്: ഇനി മുതല്‍ മുലപ്പാലും വില്‍പ്പന ചരക്കാകുന്നു. സ്വവര്‍ഗാനുരാഗികളുടെ കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനുള്ള താല്‍പ്പര്യ പ്രകടിപ്പിച്ചുകൊണ്ട് ഒരു യുവതി ഫ്രഞ്ച് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരുടെ കുട്ടികള്‍ മുലയൂട്ടുന്നതിനുള്ള സന്നദ്ധയതയാണ് സ്ത്രീ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ സേവനം സൗജന്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു കുഞ്ഞിന് മുലയൂട്ടുന്നതിന് 8,000 രൂപയോളം യുവതിയ്ക്ക് നല്‍കണം. ഒരു ദിവസം പത്ത് കുട്ടികള്‍ക്ക് വരെ മുലയൂട്ടാനാകുമെന്നാണ് 29 കാരിയായ യുവതി പറയുന്നത്.
ചെറുപ്പക്കാരിയായ ഈ അമ്മ ഒരു നഴ്‌സ് കൂടിയാണ്. പാരിസില്‍ താമസിയ്ക്കുന്ന യുവതി മുലയൂട്ടുന്നതിനായി വിവിധ സ്ഥലങ്ങളില്‍ എത്തുമെന്നും പറഞ്ഞു. ഇ-ലോവ് എന്ന വെബ് സൈറ്റിലാണ് യുവതി തന്റെ താല്‍പ്പര്യം പോസറ്റ് ചെയ്തത്. യുവതിയുവടെ താല്‍പ്പര്യം വിശ്വസനീയമാണെന്നും അവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയിരിയ്ക്കുന്നത് വളരെ കൃത്യമാണെന്നും സൈറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സാന്‍ട്രീ വൂഗ് പറഞ്ഞു.
മുലപ്പാല്‍ വില്‍ക്കുന്നത് ഫ്രാന്‍സില്‍ നിയമപരമായി കുറ്റമാണ്. എന്നാല്‍ യുവതി കുപ്പികളിലാക്കിയ്‌ല പാല്‍ വില്‍ക്കുന്നതെന്നും ഇതൊരു സേവനമാണെന്നും അലക്‌സാന്‍ട്രീ വൂഗ് പറഞ്ഞു. ഫ്രാന്‍സില്‍ സ്വവര്‍ഗ വിഹാഹങ്ങള്‍ നിയമപരമായി അംഗീകരിച്ചിട്ടുണ്ട്.
A woman has posted an offer on a French website to breast-feed babies of homosexual male couples for 100 euros ($130) a day, stirring up media interest weeks after a divisive same-sex marriage law was passed.