സ്വര്‍ണവില വീണ്ടും 21,000 രൂപയിലെത്തി

ആഗോളവിപണിയിലെ വില വ്യത്യാസമനുസരിച്ച് ബുധാഴ്ച പവന് 160 രൂപയും ചൊവ്വാഴ്ച 200 രൂപയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 9.40 ഡോളര്‍ വര്‍ധിച്ച് 1295.50 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന് വില കുറഞ്ഞതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണമാണ്. ഏഴ് ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ബുധനാഴ്ച ഡോളര്‍ വില.
ഒരു പവന്‍ സ്വര്‍ണത്തിന് 21,200 രൂപാ നിരക്കിലാണ് ഈ മാസം സ്വര്‍ണ വ്യാപാരം ആരംഭിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്. ബുധനാഴ്ച പവന്‍വില മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയിരുന്നു. സപ്തംബര്‍ മുതല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉത്തേജക നടപടി പിന്‍വലിച്ചേക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന് ആശ്വാസമാണ്.


Click it and Unblock the Notifications