കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകയുടെ നീലച്ചിത്രം; ഒരാള്‍ പിടിയില്‍

Google Oneindia Malayalam News

porn-arrest
മുംബൈ: സഹപ്രവര്‍ത്തയുടെ അശ്ലീലചിത്രം ഇന്റര്‍നെറ്റിലിട്ട ബാങ്ക് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ഒരു വിദേശബാങ്കിലെ ഉദ്യോഗസ്ഥനായ അമിത് കര്‍ക്കാനിസ് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നിരസിച്ചതിന് പ്രതികാരമായാണ് ഇയാള്‍ സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രം ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയത്.

ഇയാളുടെ ബാങ്കില്‍ തന്നെ മാനേജരായി ജോലി ചെയ്യുന്ന 28 കാരിയാണ് പരാതിക്കാരി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ തന്റെ അശ്ലീല ചിത്രം കണ്ടു എന്ന പരാതിയുമായി ഇവര്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. ജൂലൈ 20 നായിരുന്നു പരാതി.

തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു എന്നാണ് പരാതി. പരാതിക്കാരിയുടെ ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ കയറ്റിയിരുന്നു. അനോണി ഐ ഡി ഉണ്ടാക്കിയശേഷം ബാങ്കിലെ മറ്റ് സഹപ്രവര്‍ത്തകരോട് ഇയാള്‍ അശ്ലീല ചാറ്റിംഗും നടത്തിയിരുന്നു. പരാതിക്കാരിയുടെ പേരില്‍ സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ ചാറ്റിംഗ് നടത്തിയത്.

അമിത് കര്‍ക്കാനിസാണ് ഇതൊക്കെ ചെയ്തത് എന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ വിവാഹവാഗ്ദാനം നിരസിക്കപ്പെട്ടതിന്റെ പക തീര്‍ക്കുകയായിരുന്നു ഇയാള്‍. ഇയാളുടെ കൂട്ടുകാരനായ ഓംകാര്‍ പ്രധാനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ തന്റെ കാമുകിയായിരുന്നു, തന്നെ ചതിച്ചതില്‍ പകരംവീട്ടാന്‍ വേണ്ടിയാണ് ചിത്രങ്ങള്‍ നെറ്റിലിടുന്നത് എന്നും മറ്റും പറഞ്ഞാണ് അമിത് കര്‍ക്കാസ് പ്രധാനെ കൂടെ കൂട്ടിയത്.

English summary
A mid-level executive of a foreign bank in Mumbai has been arrested for allegedly posting morphed obscene photographs of a female colleague after she refused to marry him, police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X