കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസപ്രശ്‌നം; പാക് ടീം ഇല്ലാതെ ചാമ്പ്യന്‍സ് ലീഗ്?

Google Oneindia Malayalam News

champions league
മുംബൈ: അതിര്‍ത്തിയിലെ ആക്രമണം വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് നീളുന്നു. ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിന് പാക് ടീമിന്റെ സാന്നിധ്യം ഉണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി സി സി ഐ പാക് കളിക്കാരുടെ വിസയുമായ ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാത്തതാണ് പാക് ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

ഫൈസലാബാദ് വോള്‍വ്‌സാണ് പാകിസ്ഥാനില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ഏക ടീം. സെപ്തംബര്‍ പതിനേഴിനാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. യോഗ്യതാമത്സരം കളിച്ചുവേണം ഫൈസലാബാദ് വോള്‍വ്‌സിന് ടൂര്‍ണമെന്റിലെത്താന്‍. എന്നാല്‍ പാക് സൈന്യം പൂഞ്ചില്‍ നടത്തിയ ആക്രമണം പാക് ടീമിന് തടസമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസിലന്‍ഡ് ടീമായ ഒട്ടാഗോ വോള്‍ട്‌സിനെതിരാണ് ഫൈസലാബാദിന്റെ മത്സരം. ക്രിക്കറ്റ് ബോര്‍ഡ് മറ്റ് രാജ്യത്തുനിന്നുള്ള കളിക്കാരുടെ വിസ ശരിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളിലെ ടീമുകളിലെ കളിക്കാരുടെ വിസ പ്രോസസിംഗ് തല്‍ക്കാലം പിടിച്ചുവച്ചതായാണ് ബോര്‍ഡംഗങ്ങള്‍ നല്‍കുന്ന സൂചന.

ഇത്തവണ ഇന്ത്യയാണ് ചാമ്പ്യന്‍സ് ലീഗിന് കളമൊരുക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകളാണ് ഇന്ത്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗിനെത്തുന്നത്. ഹൈദരാബാദ് ടീം യോഗ്യതാ റൗണ്ട് കളിക്കുന്നുണ്ട്. സെപ്തംബര്‍ 21 ന് സച്ചിന്റെ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.

English summary
Pakistan's Twenty20 team - Faisalabad Wolves' participation in the Champions League T20 (CLT20) here in India next month is in doubt after the BCCI put on hold the visa process of players.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X