ഉപേക്ഷിച്ച നവജാത ശിശുവിന്റെ മൃതദേഹം നായ ഭക്ഷിച്ചു

ആശുപത്രിയിലെ കക്കൂസിന് സമീപം നായകള്‍ നവജാതശിശുവിന്റെ മൃതശരീരം ഭക്ഷിക്കുന്നത് ആദ്യം കണ്ടത് പ്രദേശത്തെ ശിവസേന പ്രവര്‍ത്തകരാണ്. നായകളെ എറിഞ്ഞോടിച്ച് ഭക്ഷിച്ച് പകുതിയായി വികൃതമാക്കപ്പെട്ട കുഞ്ഞിന്റെ മൃതദേഹം അവര്‍ ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചു. എന്നാല്‍ രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ജനിച്ചത് ആശുപത്രിയിലല്ലെന്ന് അധികൃതര്‍ പറയുന്നു.
തങ്ങളുടെ ആശുപത്രിയില്‍ ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചിട്ടില്ലെന്നും മറ്റെവിടയോ പ്രസവിച്ച കുഞ്ഞിനെ ഞങ്ങളുടെ ആശുപത്രി പരിസരത്ത് കൊണ്ടിട്ടതാണെന്നും ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം, ഉപേക്ഷിക്കപ്പെട്ട മറ്റൊരു പെണ്‍കുഞ്ഞിനെ ഇതേ ആശുപത്രിയില്‍ ചികിത്സിച്ചു വരികയാണ്.
കുഞ്ഞിനെ നായ ഭക്ഷിച്ച സംഭവം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications