കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂപ്പുകാരന്‍ സ്കൂള്‍മാനേജരെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

Blood, Knife
ലഖ്‌നൗ: ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട തൂപ്പുകാരന്‍ സ്‌കൂള്‍ മാനേജരെ കൊന്നു. മീററ്റിലെ ആസാദ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ തൂപ്പ് ജോലിക്കാരനായ സന്തോഷ് കുമാറാണ് മാനേജരായ സൂരജ് ബാലിയെ കൊന്നത്. മാനേജരെ കൊല്ലുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശരണ്‍വീര്‍ സിംഗിനെ വെട്ടി പരുക്കേല്‍പ്പിച്ചു. ഇദ്ദേഹം ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സന്തോഷും മകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് മാനേജര്‍ സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തത്. 2013 ആഗസ്റ്റ് 7 നാണ് സംഭവം.

2013 ആഗസ്റ്റ് 6 നാണ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന ബുധനാഴ്ച ഇയാള്‍ സ്‌കൂളില്‍ എത്തുകയും മാനേജരോട് വഴക്കിടുകയും ചെയ്തു. മാനേജര്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിയ്ക്കുന്നതിന് വേണ്ടിയാണ് തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് സന്തോഷ് മാനേജരോട് പറഞ്ഞു. തിരിച്ചെടുക്കില്ലെന്ന് മാനേജര്‍ തറപ്പിച്ച് പറഞ്ഞതോടെ സന്തോഷും മകനും ചേര്‍ന്ന് സൂരജിനെ വെട്ടി. സന്തോഷിന്റെ മകന്‍ സൂരജിനെ പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു.

ഈ സമയത്താണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അവിടെയെത്തിയത്. തുടര്‍ന്ന് അക്രമികള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞു. ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും സൂരജ് മരിച്ചു.പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതിനെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കാരണം സൂരജിന്റെ ദേഹത്തേറ്റ മുറിവുകള്‍ ഒരു വാടക കൊലയാളിയുടേതിന് സമാനമാണന്ന് പൊലീസ് പറഞ്ഞു.

English summary
A sweeper suspended from a school in Meerut murdered the school manager and left the principal of the institute wounded critically on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X