കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ 550 കോടി രൂപ നികുതി അടയ്ക്കണം?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും സന്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ . എന്നാല്‍ ഈ സന്പന്നര്‍ ഇന്ത്യന്‍ നികുതി വകുപ്പിന് നല്‍കാനുള്ളത് 550 കോടി രൂപ. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് ബിസിസിഐ ഇത്രയും തുക നികുതി നല്‍കാനുള്ളത്. എന്നാല്‍ അതിന് മുന്‍പുള്ള വര്‍ഷങ്ങളിലെ നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

BCCI, President

ദില്ലിയില് വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആണ് ബിസിസിഐയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് കൊണ്ട് വന്നത്. 2011-12, 2012-13 സാമ്പത്തിക വര്‍ഷം ബിസിസിഐ എത്രരൂപ സര്‍ക്കാരിന് നികുതി അടയ്ക്കണം എന്നത് സംബന്ധിച്ച് ഇത് വരെയും പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ ആദായ നികുതി വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് സുഭാഷ് പറയുന്നു.

നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി താന്‍ ആദ്യം ബിസിസിഐ യെ സമീപിച്ചുവെന്നും എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും സുഭാഷ് പറയുന്നു. തുടര്‍ന്ന് അദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിയ്ക്കുകയായിരുന്നു. അഴിമതി ആരോപണങ്ങളിലും മറ്റും മുങ്ങി പ്രതിച്ഛായ നഷ്ടപ്പെട്ട ബിസിസിഐയ്ക്ക് നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിയ്ക്കുന്ന പുതിയ വിവരങ്ങള്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുമെന്നുറപ്പ്

English summary
BCCI owes a whopping Rs. 550 crore, maybe more, to Indian tax authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X