കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോയില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

Google Oneindia Malayalam News

thiruvananthapuram
തിരുവനന്തപുരം: കോഴിക്കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പോലെ അത്ര നല്ലതൊന്നും തലസ്ഥാനത്തെ ഓട്ടോക്കാരെക്കുറിച്ച് അധികം പറഞ്ഞു കേള്‍ക്കാറില്ല. മീറ്ററില്ലാതെ ഓട്ടോയോടിക്കുന്നതും പുറംനാട്ടുകാരില്‍ നിന്നും കഴുത്തറപ്പന്‍ ചാര്‍ജ്ജ് വാങ്ങുന്നതും തിരുവനന്തപുരത്തെ ഓട്ടോക്കാര്‍ക്കിടയയില്‍ സാധാരണമാണ്. എന്നാല്‍ യാത്രക്കാരികളായ സ്ത്രീകളെ കയറിപ്പിടിക്കുക എന്നൊരു കാര്യം ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല.

എന്നാല്‍ ഇങ്ങനെ ഒരു ആരോപണം കൂടി ഇനി കേള്‍ക്കേണ്ടിവരും. ഓട്ടോറിക്ഷയില്‍വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറാണ് വില്ലനായത്. പേടിച്ച് ഓടുന്ന വണ്ടിയില്‍ നിന്നും ചാടിയ യാത്രക്കാരി പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ പിടിച്ച 35 കാരി കുഞ്ഞമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

പൊഴിയൂരില്‍ നിന്നും കുമാരപുരത്തേക്ക് യാത്രപോകുകയായിരുന്നു കുഞ്ഞമ്മ. തമ്പാനൂരില്‍ നിന്നാണ് ഇവര്‍ ഓട്ടോ പിടിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ അശ്ലീല കമന്റുകള്‍ പറഞ്ഞ ഇയാള്‍ പി എം ജി ജംഗ്ഷനിലെത്തിയതോടെ കുഞ്ഞമ്മയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പേടിച്ച് ഓട്ടോയില്‍ നിന്നും കുഞ്ഞമ്മ റോഡിലേക്ക് ചാടുകയായിരുന്നു.

പുറത്തേക്ക് വീണ കുഞ്ഞമ്മയ്ക്ക് പരിക്കുപറ്റി. എന്നാല്‍ ഓട്ടോ നിര്‍ത്താതെ ഇയാള്‍ ഓടിച്ചുപോകുകയായിരുന്നു. നമ്പര്‍ നോട്ട് ചെയ്യാന്‍ യാത്രക്കാരിക്ക് കഴിയാത്തതിനാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പരിക്കുകളോടെ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
Auto rickshaw driver tried to rape a passenger in his auto in Thiruvananthapuram. 35 year old passenger jumped from auto. Injured passenger admitted in Medical College Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X