കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

Ramzan
കോഴിക്കോട് : ശവ്വാലന്പിളി മാനത്ത് തെളിഞ്ഞതോടെ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍.നന്മയുടയെും വിശുദ്ധിയുടേയും റംസാന്‍ രാപ്പലുകള്‍ പിന്നിട്ട് മുസ്ലീം സമൂഹം വ്യാഴാഴ്ച ( ആഗസ്റ്റ് 8) ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുന്നു. പെരുന്നാള്‍ പുലരിയില്‍ പുതു വസ്ത്രമണിഞ്ഞ് പള്ളികളില്‍ നമസ്‌കാരത്തിനെത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച ഈദുല്‍ ഫിത്തറാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ചെറിയപെരുന്നാളിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 8ന് അവധി പ്രഖ്യാപിച്ചു.

പിറ കണ്ടതോടെ ബുധനാഴ്ച രാത്രി തന്നെ ഫിത്തര്‍ സക്കാത്ത് വിതരണം പള്ളികളിലും വീടുകളിലും ആരംഭിച്ചു. പെരുന്നാള്‍ ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ തീരുമാനം ഫിത്തര്‍ സക്കാത്ത് വിതരണം ചെയ്യുന്നതിലൂടെ മുസ്ലീം സമൂഹം നടപ്പിലാക്കുന്നു. വ്രത ശുദ്ധി നല്‍കിയ ആത്മസംത്യപ്തിയിലും സക്കാത്ത് എന്ന മഹത്കര്‍മ്മം നിര്‍വ്വഹിച്ചതിന്റെ നിര്‍വൃതിയിലുമാണ് വിശ്വാസികള്‍

പെരുന്നാള്‍ ദിനം മുഴുവന്‍ വീടുകളില്‍ ആഘോഷമായിരിയ്ക്കും. കൈകളില്‍ മൈലാഞ്ചിയണിഞ്ഞും , കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കിയും പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തുമാണ് മുസ്ലീം ജനത പെരുന്നാള്‍ കൊണ്ടാടുന്നത്. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച ചെറിയ പെരുന്നാളാണെന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ചെറുശേശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ഡോ ഹുസൈന്‍ മടവൂര്‍ , കോഴിക്കോട് ഖാസിമാരായ സെയ്ദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി, കെവി ഇമ്പിച്ചമ്മദ് തുടങ്ങിയവരും അറിയിച്ചു.

English summary
The moon was sighted over Kapad beach, near here on Wednesday, said Muslim scholars, including All India Jamiyyathul Ulema general secretary Kanthapuram AP Abubacker Muzlyar and Panakkad Sayyid Hyderali Shihab Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X