Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ റോഡുകളില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകള്‍

തിരുവനന്തപുരം: കേരളത്തിലെ റോഡുകളില്‍ ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ ഇല്ല എന്ന പരാതി വളരെ നാളായി നിലനില്‍ക്കുന്നതാണ്. ഒടുവില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഇടപെടേണ്ടിവന്നു കൂടുതല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കാന്‍.

തദ്ദേശ സ്ഥാപനങ്ങളോട് അവരുടെ കീഴിലുള്ള റോഡുകളില്‍ സ്വന്തം ചെലവില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം തദ്ദേശ വകുപ്പ് നല്‍കിക്കഴിഞ്ഞു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്.

Sign Board

സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ആണ് ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ദേശീയ പാതകളിലും മറ്റ് റോഡുകളിലും സ്ഥലസൂചികകളും ദിശ നിര്‍ണയ ബോര്‍ഡുകളും കുറവാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയ വിവരം രാജ്ഭവന്‍ അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണര്‍ സൂചിപ്പിച്ച പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയതായാണ് അറിവ്. ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തദ്ദേശ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സംസ്ഥാന ടൂറിസം വകുപ്പ് വിവിധ സ്ഥലങ്ങളിലായി 1600 ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. അഞ്ച് കോടി രൂപയുടെ പദ്ധതിയാണിത്. നാറ്റ്പാകിനാണ് നടത്തിപ്പ് ചുമതല.

പലപ്പോഴും വിനോദ സഞ്ചാരികള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കുമാണ് സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇപ്പോള്‍ ഉള്ള സൈന്‍ ബോര്‍ഡുകളില്‍ അധികവും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചവയാണ്. പലതും ഇപ്പോള്‍ കാടുമൂടിക്കിടക്കുകയോ, നശിച്ച് പോവുകയോ ചെയ്തിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളോട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും സമയ പരിധി നിശ്ചയിട്ടില്ല എന്നൊരു പ്രശ്‌നമുണ്ട്. എന്തായാലും ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒത്തു പിടിച്ചാല്‍ റോഡുകളിലെ സൈന്‍ ബോര്‍ഡുകളുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+