കണ്ണൂര്‍: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവും എം എല്‍ എ യുമായ കെ എന്‍ എ ഖാദര്‍ എഴുതിയ ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ്. മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയില്‍ മുഖപ്രസംഗത്തില്‍ എഴുതുന്നത് മാത്രമേ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ആകുകയുള്ളൂ എന്നും അല്ലാത്തവ വ്യക്തികളുടെ അഭിപ്രാ്യം മാത്രമാണെന്നും ഇ അഹമ്മദ്. മാധ്യമങ്ങള്‍ ഇക്കാര്യം വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കേരള മു്‌സലീം കള്‍ച്ചറല്‍ സെന്റര്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഖാദറിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും അതിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ഏകീകരണം വേണമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും ഇ അഹമ്മദ് പറഞ്ഞു. സോളാര്‍ കേസില്‍ യുഡിഎഫിന്‍എറ ഇമേജ് തകര്‍ന്നെന്ന് ഇ അഹമ്മദ്. ഇക്കാര്യം മാത്രമാണ് കെ എന്‍ എ ഖാദറിന്റെ ലേഖനത്തില്‍ ഉണ്ടായിരുന്നതെന്നും അഹമ്മദ് പറഞ്ഞു. ഈ നില് തുടര്‍ന്നാല്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ തന്റെ ലേഖനത്തില്‍ എഴുതി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയ്ക്ക് അകത്ത് നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ കഴിയുന്നതിലും അധികമായി മാറിയെന്നും കെഎന്‍എ ഖാദര്‍ കുറ്റപ്പെടുത്തുന്നു. പുനസംഘടനയും സോളാര്‍ വിവാദവും പലഘട്ടങ്ങളിലും കോണ്‍ഗ്രസ് ലീഗ് ബന്ധം ഉലയുന്നതിന് കാരണമായിട്ടുണ്ട്.
Playing down the controversy over the article by IUML leader and MLA K N A Khader in the party mouthpiece 'Chandrika' daily on Wednesday criticizing the UDF leadership and the Congress, party national president and minister of state for external affairs E Ahamed has said that it is the personal opinion of a leader and not that of the party.