Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്ക് മാത്രമായി 'ഭാരതീയ മഹിളാ ബാങ്ക്'

Women
ദില്ലി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വനിതകള്‍ക്ക് വേണ്ടി മാത്രമായി ബാങ്ക്. രാജ്യത്ത് സ്ത്രീജനങ്ങള്‍ക്ക് വേണ്ടി മാത്രമായി ബാങ്ക് ആരംഭിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ അംഗീകരിച്ചത്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന സ്ഥാപനത്തിന് 'ഭാരതീയ മഹിളാ ബാങ്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. യുപിഎ സര്‍ക്കാറിന്റെ ബജറ്റ് വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് മാത്രമായുള്ള ബാങ്ക്. 12ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ബാങ്ക് യാഥാര്‍ത്ഥ്യമാക്കുക.

ബാങ്കിന്റെ പ്രാഥമിക മൂലധനം 1000 കോടി രൂപയായിരിക്കും. തുടക്കത്തില്‍ ആറ് ശാഖകളായി ആരംഭിക്കുന്ന ബാങ്കിന് പിന്നീട് രാജ്യത്തെ എല്ലാ പട്ടണങ്ങളിലും ശാഖ തുറക്കും. 2019 ആവുമ്പോഴേക്കും ഇത്തരത്തില്‍ 100 ശാഖ തുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കും സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും മാത്രമായിരിക്കും ബാങ്കില്‍ അംഗത്വം ഉണ്ടായിരിക്കുക. ബാങ്കിലെ ജീവനക്കാര്‍ സ്ത്രീകള്‍ മാത്രമാണെങ്കിലും പുരുഷന്മാര്‍ക്കും നിക്ഷേപം നടത്താവുന്നതാണ്.

നിലവില്‍ ബാങ്ക് സ്ത്രീകള്‍ക്ക് വന്‍ പലിശാ ഇളവ് ചെയ്ത് കൊണ്ട് വായ്പ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ തന്നെ റിസര്‍വ് ബാങ്കിന്റെ അംഗികാരത്തിന് ബാങ്കിനെ ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+