'അഞ്ചിന് പകരം 50 പാകിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലണം'

കണ്ണിന് കണ്ണ് എന്ന നീതിയാണ് ഇവിടെ വേണ്ടത്. ഭീരുത്വം കുത്തിനിറച്ച രാഷ്ട്രീയ പ്രസ്താവനകള്‍ കൊണ്ട് പാകിസ്ഥാന്‍ ഒരു പാഠം പഠിക്കില്ല. അമ്പത് പാക് പട്ടാളക്കാരെ കൊന്നശേഷം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം എന്നും രാംദേവ് പറഞ്ഞു.
പാകിസ്ഥാന്‍ ആക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ്. പ്രസ്താവനകള്‍ നടത്തി പ്രതികരിക്കാനുള്ള കാലം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ വെറും വട്ടപ്പൂജ്യമാണ്. രാജ്യം ഇപ്പോഴത്തെ സര്‍ക്കാരിന്റെ കയ്യില്‍ ഭദ്രമല്ല എന്നും രാംദേവ് ആശങ്കപ്പെട്ടു.
വാക്കുമാറിക്കൊണ്ടിരിക്കുന്ന പ്രതിരോധമന്ത്രി ജീവന്‍ നഷ്ടപ്പെട്ട ജവാന്മാരെ അവേഹളിക്കുകയാണ്. രാജ്യത്തെ അപമാനിക്കുകയാണ്. എത്രപേര്‍ മരിച്ചു എന്നത് മാത്രമല്ല കാര്യം. നൂറുകോടി ജനങ്ങളുള്ള രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണിത്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ രാജ്യത്തോടല്ല പാകിസ്താനോടാണ് കുറ് പുലര്‍ത്തുന്നത് എന്നും യോഗ ഗുരു ആക്ഷേപിച്ചു.
പ്രതിപക്ഷകക്ഷിയായ ബി ജെ പിക്ക് സുഖം പകരുന്നതാണ് രാംദേവിന്റെ പ്രസ്താവന. എന്നാല്‍ ഇതിനോട് പരസ്യമായി പ്രതികരിക്കാന്‍ പ്രതിപക്ഷത്തോ ഭരണപക്ഷത്തോ ഉളള നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications