കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധത്തെ നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടുന്നു

  • By Lakshmi
Google Oneindia Malayalam News

CPM flag
തിരുവനന്തപുരം: ഇടതുമുന്നണി നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സിഐര്‍പിഎഫിന്റ സഹായം തേടിക്കൊണ്ട് സര്‍ക്കാര്‍ കത്തയച്ചു.

സമരത്തിന്റെ രൂക്ഷത കുറയ്ക്കാനായി തിരുവനന്തപുരം നഗരത്തില്‍ 114ആം വകുപ്പ് അനുസരിച്ച നിരോധനാജ്ഞ പ്രഖ്യാപിയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ക്രമസമാധാന പാലനത്തിനായി മറ്റുജില്ലകളില്‍ നിന്നുള്ള പോലീസിനെയും നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 12ന് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സമരത്തിന്റെ മാതൃകയില്‍ ഒരു ലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധ സമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഇടതുപ്രവര്‍ത്തകര്‍ ഉപരോധിയ്ക്കും. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം തങ്ങള്‍ നടത്താന്‍ പോകുന്ന സമരം കോണ്‍ഗ്രസ് നടത്തിയ വിമോചന സമരത്തിന്റെ മാതൃകയിലുള്ളതല്ലെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

English summary
The Left opposition is planning to block all roads leading to the state secretariat by bringing in 75,000 of their activists to begin the indefinite siege on the secretariat Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X