ലാദനും കസബിനുംവേണ്ടി പാകിസ്ഥാനില്‍ പ്രാര്‍ത്ഥന?

പാകിസ്ഥാനിലെ പള്ളിയില്‍ ഈദ് നമസ്കാരത്തിനിടെ ഒസാമ ബിന്‍ ലാദനും അജ്മല്‍ കസബിനും വേണ്ടി പ്രാര്‍ത്ഥന നടത്തിയെന്ന റിപ്പോര്‍ട്ടും വാര്‍ത്തകള്‍ക്ക് ചൂട് പകരുന്നു. സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ബിന്‍ ലാദനും മുംബൈ ഭീകരാക്രമണത്തില്‍ പിടിക്കപ്പെട്ട് ഇന്ത്യയില്‍ തൂക്കിലേറ്റിയ കസബിനും വേണ്ടി പ്രാര്‍ത്ഥന നടത്തിയത് പാകിസ്ഥാന്റെ മനസ് ഭീകരവാദികള്ക്കൊപ്പമാണോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്.
മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് സാധാരണയാണെങ്കിലും അതിനപ്പുറമുള്ള മാനങ്ങള്‍ ഈ രണ്ടുപേരുടെ കാര്യത്തില്‍ ഉണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഈദ് പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ബിന്‍ ലാദനും അജ്മല്‍ കസബിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് നിമ്ര മോസ്കിലെ ഇമാം ആവശ്യപ്പെടുകയായിരുന്നത്രെ.
അതേസമയം ഐ ബി മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി പോലീസ് അതീവ ജാഗ്രതയിലാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിലും മറ്റും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പുകള്‍. കറാച്ചിയിലെ ഒരു റാലിയില്‍ വെച്ച് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഹഫീസ് സയ്യീദ് പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതിര്‍ത്തിയില്‍ പാകിസ്ഥാന് നടത്തിയ ആക്രമണത്തിനെതിരെ ജനരോഷ്ം പുകയുകയാണ്. അഞ്ച് ഇന്ത്യന്‍ സൈനികരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications