ഭാര്യയെ കൊലപ്പെടുത്തി; അപ്‌ഡേറ്റ് ഫേസ്ബുക്കില്‍
ഫ്‌ലോറിഡ: ഭാര്യയെ വെടിവെച്ചുകൊന്നതിന് ശേഷം ചിത്രങ്ങളടക്കം യുവാവിന്റെ ഫേസ്ബുക്ക് അപ്‌ഡേറ്റ്. തന്നെ ഭാര്യ ഇടിച്ചു എന്നും ഇനിയും ഈ അപമാനം സഹിക്കാന്‍ വയ്യാത്തതിനാല്‍ അവളെ വെടിവെച്ചുകൊന്നു എന്നുമായിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. നിങ്ങള്‍ക്കെന്നെ ഇനി വാര്‍ത്തകളില്‍ കാണാമെന്നും ജയിലിലേക്ക് പോകാന്‍ ഒരുങ്ങുന്നു എന്നും മിയാമി സ്വദേശിയായ ഡെരെക് മെഡീന എന്ന 31 കാരന്‍ ഫേസ്ബുക്കില്‍ എഴുതി.
ഭാര്യ മരിച്ചുകിടക്കുന്ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാര്യയുടെ ഫോട്ടോയ്ക്ക് 'അല്‍ഫോണ്‍സോ, നിത്യശാന്തി' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇയാള്‍ പോസ്റ്റ് ചെയ്തത്. നാലുമണിക്കൂര്‍ കൂടി മാത്രമേ പിന്നീട് ഇയാളുടെ ഫേസ്ബുക്ക് പേജ് ഉണ്ടായിരുന്നുള്ളൂ.

26 കാരിയായ ജെന്നിഫര്‍ അല്‍ഫോണ്‍സോയെ ആണ് ഇയാള്‍ വെടിവെച്ചുകൊന്നത്. ഞാന്‍ ജയിലിലേക്കോ മരണത്തിലേക്കോ പോകുകയാണ്. ലവ് യു ഫേസ്ബുക്ക് ഫ്രണ്ടസ്, മിസ് യു, ടേക്ക് കെയര്‍ - എന്നായിരുന്നു കൊലപാതകത്തിന് ശേഷം മെദീന പോസ്റ്റ് ചെയ്തത്. മെദീന പോലീസില്‍ കീഴടങ്ങിയതായി മിയാമി - ഡേഡ് പോലീസ് അറിയിച്ചു.
ഇയാളുടെ വീട്ടില്‍ നിന്നും അല്‍ഫോണ്‍സോയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഭാര്യയുടെ ആദ്യബന്ധത്തിലെ മകളെ കെട്ടിയിട്ട നിലയില്‍ വീട്ടില്‍ നിന്നും അധികൃതര്‍ രക്ഷിച്ചു. പത്ത് വയസ്സുകാരിയായ കുട്ടിക്ക് പരിക്കുകളൊന്നുമില്ല. വെടിയേറ്റാണ് അല്‍ഫോണ്‍സോ കൊല്ലപ്പെട്ടതെന്ന് പോലീസും സ്ഥിരീകരിച്ചു.












Click it and Unblock the Notifications