കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് ഷോപ്പിംഗ് മാളില്‍ പ്രവേശനഫീസ്

Google Oneindia Malayalam News

himayala mall
അഹമ്മദാബാദ്: റംസാന്‍ ആഘോഷങ്ങള്‍ക്കിടെ ഷോപ്പിംഗ് മാളില്‍ കയറാനായി മുസ്ലിങ്ങളോട് പ്രവേശന ഫീസ് വാങ്ങിച്ച സംഭവം വിവാദമാകുന്നു. അഹമ്മദാബാദിലെ ഹിമാലയ ഷോപ്പിംഗ് മാളിലാണ് ഈദ് ദിനത്തില്‍ മുസ്ലിങ്ങളോട് മാത്രം 20 രൂപ വീതം പ്രവേശന ഫീസ് വാങ്ങിയത്. മാളില്‍ നിന്നും ഷോപ്പിംഗ് നടത്തിയവര്‍ക്ക് മാത്രം 20 രൂപ തിരിച്ചുകൊടുത്തു എന്നും അല്ലാത്തവര്‍ക്ക് പണം തിരികെ നല്‍കിയില്ല എന്നുമാണ് റിപ്പോര്‍ട്ട്.

സെക്യൂരിറ്റി ജീവനക്കാരാണ് പണം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ഇവിടെ ആളുകള്‍ പണംകൊടുക്കാതെ കയറാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ പ്രവേശനഫീസ് വാങ്ങാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്ന മറുപടിയാണ് കിട്ടിയത്. - ദില്ലി സ്വദേശിയായ സയ്യദ് ഷെയ്ഖ് പറഞ്ഞു. ഈദ് ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം മാളിലെത്തിയതായിരുന്നു ഇയാള്‍.

എല്ലാവരോടും പ്രവേശനഫീസ് വാങ്ങുന്നുണ്ടെങ്കില്‍ ഞങ്ങളും അത് കൊടുക്കാന്‍ തയ്യാറാണ്. എന്തിനാണ് ഒരു പ്രത്യേക മതക്കാരോട് മാത്രം ഈ വേര്‍തിരിവ് - ഷാഹ്പൂര്‍ സ്വദേശി ഇല്യാസ് അന്‍സാരി ചോദിക്കുന്നു. എന്നാല്‍ മതവും സമുദായവും നോക്കിയാണ് പ്രവേശനഫീസ് വാങ്ങിയത് എന്ന റിപ്പോര്‍ട്ടുകള്‍ ഷോപ്പിംഗ് മാള്‍ അധികൃതര്‍ നിഷേധിച്ചു.

തിരക്കേറുന്ന ദിവസങ്ങളില്‍ മാളില്‍ ഇത്തരം ഫീസുകള്‍ ഏര്‍പ്പെടുത്താറുണ്ട് എന്ന് ഹിമാലയ മാള്‍ മാനേജര്‍ ദിപ ഭട്‌നാഗര്‍ പറഞ്ഞു. പതിനായിരത്തിലധികം ആളുകള്‍ വരുന്ന ദിവസങ്ങളില്‍ ഇത് പതിവാണ്. വെള്ളിയാഴ്ച മുപ്പതിനായിരത്തിലധികം ആളുകള്‍ മാൡ എത്തിയിരുന്നത്രെ.

English summary
The Himalaya Mall, in Ahmedabad charged entry fee from Muslims on the occasion of Eid. According to media reports, the fee was to be returned to them only if they bought anything from the mall and retained if they didn't.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X