Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഉടനെ പാകിസ്ഥാനിലേക്ക് മടങ്ങിയേക്കും

ദില്ലി: അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം തങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നുവെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായ ഷെഹരിയാര്‍ ഖാനാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ദാവൂദ് യു എ ഇയിലാണ് എന്ന് പാകിസ്ഥാനില്‍ ജീവിക്കാന്‍ ദാവൂദിനെ അനുവദിക്കില്ല എന്നും ഷെഹരിയാര്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനായി നിയോഗിക്കപ്പെട്ട പ്രത്യേക ദൂതനാണ് ഷഹരിയാര്‍ ഖാന്‍. പാകിസ്ഥാനില്‍ നിന്നും ദാവൂദ് ഇബ്രാഹിമിനെ തുരത്തി എന്നാണ് ഖാന്‍ പറയുന്നു. പാകിസ്ഥാനിലുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടും. അധോലോക നായകന്മാരെ തങ്ങളുടെ മണ്ണില്‍ അനുവദിക്കുന്ന രാജ്യമല്ല പാകിസ്ഥാന്‍.

dawood ibrahim

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാവൂദ് ഇബ്രാഹിം യു എ എയില്‍ ഉണ്ടെന്നാണ് കരുതുന്നത്. പാകിസ്ഥാനില്‍ മാത്രമല്ല, സമീപരാജ്യങ്ങളില്‍പ്പോലും ഗുണ്ടാനേതാക്കന്മാരെ വാഴാന്‍ അനുവദിക്കാത്ത സര്‍ക്കാരാണ് പാകിസ്ഥാനിലുള്ളതെന്നും ഷഹരിയാര്‍ ഖാന്‍ പറയുന്നു.

എന്നാല്‍ എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വാക്കുകള്‍ ഖാന്‍ മാറ്റിപ്പറഞ്ഞു. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടായിരുന്നു എന്ന് ഒരിക്കലും ആ രാജ്യം അംഗീകരിച്ചിരുന്നില്ല. അതേസമയം താല്‍ക്കാലിക വിസയിലാണ് ദാവൂദ് ഇബ്രാഹിം യു എ യില്‍ പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ച ആദ്യത്തോടെ ദാവൂദ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയിലെ നിരവധി ബോംബാക്രമണക്കേസുകളിലെ പ്രതിയാണ് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. അടുത്തിടെ വിവാദമായ ഐ പി എല്‍ ഒത്തുകളിക്കേസില്‍ ദില്ലി പോലീസ് ദാവൂദ് ഇബ്രാഹിമിനെയും സംഘത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+