കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ മലയാളി വിഷം കഴിച്ച് മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

പോണ്ട: മലയാളിയെ ഗോവയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 42 വയസ്സുള്ള പ്രകാശ് പിള്ള എന്നയാളാണ് മരിച്ചത്.

ഗോവയിലെ പോണ്ടക്കടുത്ത് പല്‍വാഡയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. അടുത്തുള്ള ഒരു വര്‍ക്ക്‌ ഷോപ്പിലെ ജീവനക്കാരനായിരുന്നു പ്രകാശ് പിള്ള. 2013 ആഗസ്റ്റ് 8 ന് ആണ് പ്രകാശ് മരിച്ചത്.

ഗാരേജില്‍ നിന്ന് ജോലിക്ക് ശേഷം വീട്ടിലെത്തിയ പ്രകാശ് സുഖമില്ലെന്ന് പറഞ്ഞ് കിടന്നതാണ്. പിന്നീട് ഭാര്യ വിളിച്ചെഴുന്നേല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രകാശ് പിള്ള ബോധ രഹിതനായിരുന്നു. ഉടന്‍ തന്നെ ഭാര്യ ആംബുലന്‍സ് സര്‍വ്വീസിനെ വിളിച്ചു. സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്.

പോണ്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം കഴിച്ചതാണ് മരണ കാരണമെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ബംബോലിമിലെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. മൃതദേഹം പിന്നീട് വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു പ്രകാശ് പിള്ള എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇദ്ദേഹം മാനസിക രോഗത്തിന് ചികിത്സയിലാണെന്നും പോലീസ് പറയുന്നു. ബംബോലിമിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്ക്യാട്രി ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയറില്‍ ആയിരുന്നു പ്രകാശ് പിള്ള ചികിത്സയിലിരുന്നത്.

English summary
PrakashPillay, a 42-year-old native of Kerala, died of poisoning in Ponda on Thursday. Pillay, who worked as a tyre vulcanization assistant at a garage in Usgao, returned to his rented room at Palwada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X