Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ശാസിച്ചു; എംഎല്‍എയുടെ മകള്‍ തൂങ്ങിമരിച്ചു

suicide
ബാംഗ്ലൂര്‍: അനിയത്തിയോട് വഴക്കുകൂടിയതില്‍ അമ്മ ശാസിച്ചതിനെത്തുടര്‍ന്ന് എം എല്‍ എയുടെ മകള്‍ തൂങ്ങിമരിച്ചു. ബാംഗ്ലൂര്‍ ബൊമ്മനഹള്ളി എം എല്‍ എ സതീഷ് റെഡ്ഡിയുടെ മകള്‍ ഗഗനയാണ് ആത്മഹത്യചെയ്തത്. ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു 17 കാരിയായ ഗഗന.

ടി വി ചാനല്‍ മാറ്റുന്നതിനെക്കുറിച്ച് അനിയത്തിയുമായുണ്ടായ വഴക്കാണ് സംഭവങ്ങളുടെ തുടക്കം. വഴക്കിനിടെ ഗഗനെയ അമ്മ ആശ വഴക്കുപറഞ്ഞിരുന്നത്രെ. പിണങ്ങി മുറിയില്‍ കയറി കതകടച്ച ഗഗന പിന്നെ മുറിക്ക് പുറത്തേക്ക് വന്നില്ല. രാത്രി ഒമ്പതരയോടെ ഊണ് കഴിക്കാന്‍ വിളിക്കാനായി പോയപ്പോഴാണ് മുറി അകത്തുനിന്നും പൂട്ടിയിരിക്കുന്നതായി ശ്രദ്ധിച്ചത്.

വാതില്‍ തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് ഗഗന സാരി ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ ഗഗന മരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം അതിരാവിലെ തന്നെ മൃതദേഹം വിട്ടുനല്‍കി. രാവിലെ സംസ്‌കാരവും നടന്നു. ഏതാണ്ട് 500ല്‍പ്പരം ആളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. പരീക്ഷയില്‍ തോറ്റതിന് അമ്മ വഴക്കുപറഞ്ഞതുകൊണ്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആശയുടെ സഹോദരന്‍ മഡിവാള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+