കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളളംകളി: അല്ലുഅര്‍ജ്ജുനും ചിരഞ്ജീവിയുംആലപ്പുഴയില്‍

Google Oneindia Malayalam News

ആലപ്പുഴ: അറുപത്തിയൊന്നാം നെഹ്‌റുട്രോഫി വള്ളം കളി കാണാന്‍ ഇത്തവണ സൂപ്പര്‍ താരങ്ങളെത്തും. തെന്നിന്ത്യന്‍ നായകനടനും ടൂറിസം മന്ത്രിയുമായ ചിരഞ്ജീവി, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയ ജനപ്രിയ താരങ്ങളുടെ സാന്നിധ്യത്തിലായിരിക്കും പുന്നമടക്കായലില്‍ ശനിയാഴ്ച ആവേശത്തിന്റെ വള്ളംകളി നടക്കുക.

പുന്നമടക്കായലില്‍ 63 കളിവള്ളങ്ങള്‍ ജലോത്സവത്തിലെ കിരീടത്തിനായി മത്സരിക്കും. ഇതില്‍ 22 ചുണ്ടന്‍വള്ളങ്ങളുമുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെ, ഗവര്‍ണര്‍ നിഖില്‍കുമാര്‍ മുഖ്യാതിഥിയായി ജലമേളയ്ക്ക് ആരംഭമാകും. വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളും വള്ളംകളി കാണാന്‍ ആലപ്പുഴയിലെത്തിയിട്ടുണ്ട്.

boart race

പ്രാഥമിക ഘട്ടത്തില്‍ 16 ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കുന്നുണ്ട്. ജലോത്സവത്തിന്റെ ആവേശം കൂട്ടാനായി സ്ത്രീകള്‍ മാത്രം തുഴയുന്ന കളിവള്ളങ്ങളുമുണ്ട്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ആലപ്പുഴ നഗരം സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. വ്യാജടിക്കറ്റുകളുടെ വില്‍പന കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഏകദേശം രണ്ടുകോടി രൂപയാണ് വള്ളംകളിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടായിരം രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നേല്‍ സുരേഷ്, കെസി വേണുഗോപാല്‍, ജിതേന്ദ്ര സിംഗ് എന്നിവര്‍ക്കൊപ്പം സംസ്ഥാന മന്ത്രിമാരും ജലമേള കാണാനെത്തുന്നുണ്ട്.

English summary
Arrangements have been made for the smooth conduct of the 61st edition of the Nehru Trophy Boat Race to be held on Punnamada Backwaters, Aleppy. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X