സിന്ധു ജോയ് വീണ്ടും ഇടത്തോട്ട് തിരിയുന്നു?

എന്നാല്‍ സിന്ധുവിന് താന്‍ ചെയ്തകാര്യത്തില്‍ പശ്ചാത്താപമൊന്നുമില്ല. മാത്രവുമല്ല ഏറെക്കാലമായി തന്റെ ഉള്ളിലുണ്ടായിക്കൊണ്ടിരിക്കുന്ന ചില ചിന്തകളും അഭിപ്രായങ്ങളുമെല്ലാം ജനങ്ങളോട് തുറന്നുപറയാന്‍ തനിയ്ക്കുകിട്ടിയ ഒരു വേദിയായിട്ടുകൂടിയാണ് സിന്ധു മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയെ കാണുന്നത്.
ഷോയില്‍ വന്ന് അധികനാള്‍ കഴിയും മുമ്പുതന്നെ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്ക് വന്നത് വലിയ മണ്ടത്തരമായിപ്പോയെന്നും സിന്ധു അന്തേവാസികളുമായുള്ള സംസാരത്തിനിടെ തുറന്ന് സമ്മതിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും സിന്ധു തന്റെ മനസ് തുറന്നിരിക്കുകയാണ്. ഷോകഴിഞ്ഞ് പുറത്തിറങ്ങിയാല്‍ താന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അത് സിപിഎമ്മിന്റെ സഹയാത്രികയായിക്കൊണ്ട് വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സിന്ധു മലയാളിഹൗസില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രേക്ഷകരില്‍ ചിലര്‍ അന്തേവാസികള്‍ ഓരോരുത്തരോടായി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കവേയായിരുന്നു സിന്ധു രാഷ്ട്രീയത്തിലെ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്താണ് തനിയ്ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതിന്റെ പേരില്‍ സിന്ധു സിപിഎമ്മില്‍ നിന്നും അകന്നത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചൂട് തുടങ്ങുമ്പോഴേയ്ക്കും സിന്ധു കോണ്‍ഗ്രസിലെത്തുകയും ചെയ്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ തകര്‍പ്പം പ്രസംഗം നടത്തിക്കൊണ്ടായിരുന്നു സിന്ധു ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിന്ധുവിന് കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടേണ്ടിവന്നു.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച












Click it and Unblock the Notifications