കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു ജോയ് വീണ്ടും ഇടത്തോട്ട് തിരിയുന്നു?

  • By Lakshmi
Google Oneindia Malayalam News

sindhu-joy
മോഡലിങ്, സിനിമ, മാധ്യമം തുടങ്ങിയ മേഘലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയില്‍ കേരളത്തിലെ പേരെടുത്ത വിപ്ലവവനിതയായ സിന്ധു ജോയി പങ്കെടുക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ സിന്ധുവിന് താന്‍ ചെയ്തകാര്യത്തില്‍ പശ്ചാത്താപമൊന്നുമില്ല. മാത്രവുമല്ല ഏറെക്കാലമായി തന്റെ ഉള്ളിലുണ്ടായിക്കൊണ്ടിരിക്കുന്ന ചില ചിന്തകളും അഭിപ്രായങ്ങളുമെല്ലാം ജനങ്ങളോട് തുറന്നുപറയാന്‍ തനിയ്ക്കുകിട്ടിയ ഒരു വേദിയായിട്ടുകൂടിയാണ് സിന്ധു മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയെ കാണുന്നത്.

ഷോയില്‍ വന്ന് അധികനാള്‍ കഴിയും മുമ്പുതന്നെ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്ക് വന്നത് വലിയ മണ്ടത്തരമായിപ്പോയെന്നും സിന്ധു അന്തേവാസികളുമായുള്ള സംസാരത്തിനിടെ തുറന്ന് സമ്മതിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും സിന്ധു തന്റെ മനസ് തുറന്നിരിക്കുകയാണ്. ഷോകഴിഞ്ഞ് പുറത്തിറങ്ങിയാല്‍ താന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അത് സിപിഎമ്മിന്റെ സഹയാത്രികയായിക്കൊണ്ട് വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സിന്ധു മലയാളിഹൗസില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രേക്ഷകരില്‍ ചിലര്‍ അന്തേവാസികള്‍ ഓരോരുത്തരോടായി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേയായിരുന്നു സിന്ധു രാഷ്ട്രീയത്തിലെ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്താണ് തനിയ്ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതിന്റെ പേരില്‍ സിന്ധു സിപിഎമ്മില്‍ നിന്നും അകന്നത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചൂട് തുടങ്ങുമ്പോഴേയ്ക്കും സിന്ധു കോണ്‍ഗ്രസിലെത്തുകയും ചെയ്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ തകര്‍പ്പം പ്രസംഗം നടത്തിക്കൊണ്ടായിരുന്നു സിന്ധു ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിന്ധുവിന് കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടേണ്ടിവന്നു.

English summary
olitician Sindhu Joy who joined in Congress just before last Assembly Election, said that she want to join back with CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X