തലസ്ഥാനത്ത് ഉപരോധം തീരും വരെ മദ്യ നിരോധനം

ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ മദ്യനിരോധനം പ്രാബല്യത്തില്‍ വരും. ബാറുകള്‍ക്കും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും നിരോധനം ബാധകമാണ്.
സമരക്കാരെ വീടുകളില്‍ താമസിപ്പിക്കരുതെന്ന് കാണിച്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഉപരോധസമരത്തിലെത്തുന്ന പ്രവര്‍ത്തകരെ തടയുന്നതിനു വേണ്ടി ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമായി പൊലീസ് പരിശോധന നടത്തുകയാണ്. ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ പട്ടികയും പരിശോധിക്കുന്നുണ്ട്.
അതേ സമയം സമരക്കാര്‍ക്കായി ഭക്ഷണം ഒരുക്കുന്ന പന്തല്‍ പൊളിക്കാന്‍ പൊലീസ് ശ്രമം നടത്തിയതിനെ തുടര്‍ന്ന് ജഗതിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജീവനുള്ളിടത്തോളം പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു.












Click it and Unblock the Notifications