Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂരിന് ഭ്രാന്തിന് ചികിത്സ വേണം: പിണറായി

Pinrayi Vijayan, Thiruvanchoor Radhakrishnan
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭ്രാന്ത്രിന് ചികിത്സ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ഉപരോധ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു പിണറായി. ആഭ്യന്തര മന്ത്രിക്ക് സമചിത്തത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചികിത്സ ആവശ്യമാണെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തെ ബാബറി മസ്ജിദ് തകര്‍ത്തതിനോട് തിരുവഞ്ചൂര്‍ ഉപമിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു.

അതേ സമയം, ഇടതു മുന്നണി നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി ജഗതിയില്‍ നിര്‍മ്മിച്ച പാചകപ്പുര തകര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. നഗര സഭയുടെ അനുമതിയുള്ള പാചകപ്പുരയാണ് പൊലീസ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രി നേതൃത്വം വഹിച്ചതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇടതു മുന്നണി ഉപരോധസമരം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+