ഓടുന്ന വണ്ടികള്‍ ചാര്‍ജ് ചെയ്യുന്ന റോഡ്
സിയൂള്‍: ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചാജ്ജ് ചെയ്യുന്ന തരത്തിലുള്ള റോഡുമായി ദക്ഷിണ കൊറിയ. 12 കിലോമീറ്റര്‍ ദൂരമുള്ള റോഡാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് ഇത്രയും നീളമുള്ള ചാര്‍ജ്ജിങ് റോഡ് നിര്‍മിക്കുന്നതെന്ന് ദക്ഷിണ കൊറിയ അവകാശപ്പെട്ടു.
പ്രത്യേക രീതിയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമേ ഓടുന്ന റോഡില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളു. നിലവില്‍ ദക്ഷിണ കൊറിയയില്‍ രണ്ട് ബസ്സുകള്‍ ഇത്തരം റോഡുകളില്‍ ഓടുന്നതിന് വേണ്ടി നിര്‍മിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് ബസ്സുകള്‍ കൂടി ഇത്തരത്തില്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയ.

ഓണ്‍ലൈന്‍ ഇലക്ട്രിക് വെഹിക്കിള്‍(ഒലെവ്) എന്നാണ് ഇത്തരത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങള്‍ക്ക് പേര് കൊടുത്തിര്കകുന്നത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ചെറിയ ബാറ്ററികളാണ് ഇത്തരം വാഹനങ്ങളില്‍ ഉപയോഗിക്കുക്ക.
എന്നാല്‍ ഈ സാങ്കേതിക വിദ്യ അത്ര ചെലവ് ചുരുങ്ങിയ ഒന്നാകില്ലെന്ന് ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ബസ്സുകളേക്കാള്‍ ഏറെ ചെലവ് കൂടുതലാണ് സ്വയം ചാര്‍ജ്ജ് ചെയ്യുന്ന റോഡുകളിലൂടെ ഓടുന്ന ബസ്സുകള്‍ക്കെന്നാണ് വിലയിരുത്തല്‍.
എതിര്‍പ്പുകളുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ദക്ഷിണ കൊറിയയുടെ തീരുമാനം.












Click it and Unblock the Notifications