ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് അനിസ്ലാമികം
ദില്ലി: ഫേസ്ബുക്കിലും ട്വിറ്ററിലും പ്രൊഫൈല്‍ ഉണ്ടാക്കുന്നതും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അനിസ്ലാമികമാണെന്ന് ലഖ്‌നൊയിലെ മതപണ്ഡിതര്‍. പ്രത്യേകിച്ചും സ്ത്രീകള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നു വിട്ടു നില്‍കണം. വെര്‍ച്വല്‍ ലോകത്ത് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് മുസ്ലീം വിശ്വാസത്തിന് നിരക്കുന്നതാണോയെന്ന് ചോദിച്ചുകൊണ്ട് നിരവധി ഫോണ്‍കോളുകള്‍ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്ന് സുന്നി, ഷിയാ നേതാക്കള്‍ അറിയിച്ചു.
ഫേസ്ബുക്കില്‍ കാണുന്ന ഒരു പ്രൊഫൈല്‍ ഫോട്ടോയിലൂടെ കൂട്ടുകാരാകുന്നത് അംഗീകരിക്കാനാവില്ല. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് മൂല്യം കുറവായിരിക്കും-സുന്നി മുഫ്തി അബുള്‍ ഇര്‍ഫാന്‍ നെയ്മുല്‍ ഹലിം ഫിറഗ്നി മഹ്‌ലി പിടിഐയ്ക്കു നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബിസിനസ് ആവശ്യത്തിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കോ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ ഒരു പരിധിവരെ അംഗീകരിക്കാം. പക്ഷേ, സ്ത്രീകള്‍ ഇത്തരം വെര്‍ച്വല്‍ സൗഹൃദങ്ങളില്‍ നിന്നും പരിപൂര്‍ണമായും വിട്ടുനില്‍ക്കണം.

ലഖ്‌നൊവിലെ സുന്നി, ഷിയാ വിഭാഗങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരുന്നു. ഇതിലേക്കായി വന്ന 50 ശതമാനത്തിലധികം കോളുകളും ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. ഞങ്ങള്‍ താലിബാന്‍കാരല്ല, ചെറുപ്പക്കാര്‍ ഫേസ്ബുക്ക് എക്കൗണ്ട് തുറക്കുന്നതിനെ കുറിച്ച് സംശയം ചോദിച്ചാല്‍ തെറ്റില്ലെന്ന മറുപടിയാണ് നല്‍കുക. പക്ഷേ, ശരിയ നിയമപ്രകാരം സ്ത്രീകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ പാടില്ല. ഹിജാബ് ധരിക്കണമെന്നാണ് മതം പറയുന്നത്. സ്വന്തം മുഖം അന്യപുരുഷന്റെ മുന്നില്‍ കാണിയ്ക്കാന്‍ മുസ്ലീം സ്ത്രീക്ക് അവകാശമില്ല-ഷിയാ പണ്ഡിതനായ മൗലാനയ്ക്കും സുന്നി നേതാവിന്റെ അഭിപ്രായത്തോട് യോജിപ്പാണുള്ളത്.












Click it and Unblock the Notifications