കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഹരിയാനയിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖെംക വീണ്ടും രംഗത്ത്. റോബര്‍ട്ട് വദ്ര റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫുമായി നടത്തിയ ഭൂമി ഇടപാടുകളില്‍ ക്രമക്കേട് നടന്നു എന്നാണ് അശോക് ഖെംകയുടെ ആരോപണം. മുമ്പ് രജിസ്‌ട്രേഷന്‍ ഐജി ആയിരിക്കെ വദ്ര-ഡിഎല്‍എഫ് ഭുമി ഇടപാട് റദ്ദാക്കിയ ഉദ്യോഗസ്ഥനാണ് അശോക് ഖെംക.

വ്യാജ രേഖ ചമക്കല്‍, കൃത്രിമം കാണിക്കല്‍, തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. രെജിസ്‌ട്രേഷന്‍ നിയമപ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് റോബര്‍ വദ്ര ചെയ്തിട്ടുള്ളതെന്നാണ് അശോക് ഖെംക പറയുന്നത്. ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗം സമിതിക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖെംക ആരോപണം ഉന്നയിച്ചത്.

Robert Vadra

ഗുഡ്ഗാവില്‍ മൂന്നര ഏക്കര്‍ സ്ഥലം സ്വന്തമാക്കാന്‍ വദ്ര വ്യാജരേഖകള്‍ തയ്യാറാക്കുകയും കൃത്രിമങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നീട് ഈ സ്ഥലം കോടികള്‍ക്ക് ഡിഎല്‍എഫ് കമ്പനിക്ക് വിറ്റു. വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള കോളനികള്‍ സ്ഥാപിക്കാന്‍ വദ്ര ലൈസെന്‍സ് നേടിയിരുന്നു. ഇത് വഴിവിട്ട് നേടിയതാണെന്നും ആരോപണമുണ്ട്. ഇതോടൊപ്പം സംസ്ഥാന നഗരാസൂത്രണ വകുപ്പ് വദ്രക്ക് അനുകൂലമായ നിലപാടെടുക്കാന്‍ തിടുക്കാം കാണിച്ചെന്നും അശോക് ഖെംക ആരോപിക്കുന്നു.

സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ഹളില്‍ വദ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വിലകുറച്ച് വില്‍ക്കാന്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായം ചെയ്തുവെന്നും ഖെംക ആരോപിക്കുന്നു. 2012 ല്‍ ഒക്ടോബറില്‍ ആയിരുന്നു വദ്ര-ഡിഎല്‍എഫ് ഭൂമിയിടപാട് അശോക് ഖെംക റദ്ദാക്കിയത്.

മൂന്നര ലക്ഷം കോടി രൂപയുടെ അനധികൃതമായ ഭൂമി ഇടപാടാണ് നടത്തിയിരിക്കുന്നതെന്നും അശോക് ഖെംകയുടെ റിപ്പോര്‍ട്ടിലുണ്ട്. 21366 ഏക്കര്‍ സ്ഥലത്ത് വദ്ര കോളനി ലൈസെന്‍സ് നേടിയിരുന്നു.

പ്രശ്‌നം എന്തായാലും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ ബിജെപി ഈ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിറകില്‍ ബിജെപി ആണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അശോക് ഖെംക ബിജെപിയുടെ കയ്യിലെ കളിപ്പാവയാണെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

22 വര്‍ഷത്തിനിടെ 44 തവണ സ്ഥലം മാറ്റം കിട്ടിയ ഉദ്യോഗസ്ഥനാണ് അശോക് ഖെംക. അഴിമതിക്ക് കൂട്ട് നില്‍ക്കാത്തതിന്റെ പേരിലായിരുന്നു ഈ സ്ഥലം മാറ്റങ്ങളെല്ലാം. വദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ സമയത്തും അശോക് ഖെംകയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു.

English summary
Haryana IAS officer Ashok Khemka's inquiry report into the land deal between a company owned by Robert Vadra and DLF in Gurgaon has accused Vadra's firm of forgery, falsification, and sham transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X