പെണ്‍വാണിഭം: 56 സ്ത്രീകളടക്കം 109പേര്‍ അറസ്റ്റില്‍

ബജാരിയ മേഖലയിലെ ഹോട്ടല്‍ ഗോപാല്‍ പ്ലാസയില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് രജേഷ് അടക്കം 53 പരുഷന്മാരും 56 സ്ത്രീകളുമാണ് അറസ്റ്റിലായതെന്ന് ഗാസിയാബാദ് എസ്എസ്പി ധര്‍മേന്ദ്ര സിങ് പറഞ്ഞു. ഹോട്ടല്‍ മാനേജരും ഉടമസ്ഥനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലിനെ ചുറ്റിപ്പറ്റി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.
അതേ സമയം, ബജരിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം ഒരു സംഘം പ്രവര്‍ത്തിക്കുമ്പോള്‍ അത് അന്വേഷിച്ചില്ലെന്നും ജോലിയില്‍ അശ്രദ്ധകാട്ടിയെന്നും ആരോപിച്ച് ബജരിയ പോലീസിനെയും കോണ്‍സ്റ്റബഌനെയും സസ്‌പെന്റ് ചെയ്തു.












Click it and Unblock the Notifications