കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുജറാത്ത് മോഡല്‍' കേവലം കെട്ടുകഥ; ശബ്‌നം ഹഷ്മി

  • By Aswathi
Google Oneindia Malayalam News

 Shabnam Hashmi
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ 'ഗുജറാത്ത് മോഡല്‍' വികസനം കേവലം കെട്ടുകഥയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും സഫ്ദര്‍ ഹഷ്മിയുടെ സഹോദരിയുമായ ശബ്‌നം ഹഷ്മി. എല്ലാ മേഖലയിലും ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിറകിലാണെന്നും മോഡിയുടെ ഭരണത്തില്‍ ഗുജറാത്തില്‍ കൂടുതല്‍ പേര്‍ ദരിദ്രരായെന്നും ശബ്‌നം ഹഷ്മി പറഞ്ഞു. പ്രസ്‌ക്ലബ്ബില്‍ നരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

2001 ല്‍ മോഡി അധികാരത്തിലെത്തുമ്പോള്‍ ഗുജറാത്തില്‍ 32 ശതമാനം പേര്‍ മാത്രമെ ദാരിദ്രരേഖയ്ക്ക് താഴെയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്നത് 39 ശതമാനമായി. 2003 മുതല്‍ 2009 വരെ ഗുജറാത്തില്‍ 1,80,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമുണ്ടായെന്ന് മോഡി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതില്‍ 15 ശതമാനം മാത്രമെ നടപ്പിലായിട്ടുള്ളൂ. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും ഗുജറാത്ത് എട്ടാം സ്ഥാനത്താണ്. ശബ്‌നം ഹഷ്മി പറഞ്ഞു.

വിദ്യാഭ്യാസ നിലവാരത്തിലും ഗുജറാത്ത് പിന്നിലാണെന്നും കോളേജുകളില്‍ സയന്‍സും കൊമേഴ്‌സും മാത്രമെ പഠിപ്പിക്കുന്നുള്ളൂ എന്നും ശബ്‌നം കുറ്റപ്പെടുത്തി. ബജറ്റ് സെഷന്‍ അല്ലാതെ മറ്റ് സമ്മേളനങ്ങള്‍ ഗുജറാത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ നടന്നിട്ടുള്ളൂ എന്നും നിയമ സഭയില്‍ അഗംങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ നരേന്ദ്ര മോഡിയുടെ അംഗീകാരം വാങ്ങണമെന്ന് അവര്‍ പറഞ്ഞു.

English summary
Human rights activist Shabnam Hashmi on Saturday claimed the 'Gujarat model' of development was just a bundle of myths propagated by media managers of Chief Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X