കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഷ്ത്വറില്‍നിശാനിയമം തുടരുന്നു

  • By Soorya Chandran
Google Oneindia Malayalam News

കിഷ്ത്വര്‍: ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ പ്രഖ്യാപിച്ച നിശാനിയമം(കര്‍ഫ്യു) തുടരുന്നു. വാര്‍ഗ്ഗീയ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ജമ്മു മേഖലയിലെ കിഷ്ത്വര്‍ ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.

കിഷ്ത്വറില്‍ 2013 ആഗസ്റ്റ് 9 ന് ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ സൈന്യം ഇവിടെ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

എണ്‍പതിലധികം കടകളും ഒരു പെട്രോള്‍ ബങ്കും ഓയില്‍ ടാങ്കറും അക്രമികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. നിരവധി പോലീസ് വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.

സ്ഥിഗതികള്‍ ശാന്തമാക്കുന്നതിനായി ജില്ലാ ഭരണാധികാരികളെ സ്ഥലം മാറ്റി പുതിയ ആളുകളെ നിയമിച്ചു. സംസ്ഥാന പോലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെ ശിനായഴ്ച ജമ്മു മേഖലയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തി. കശ്മീര്‍ വിഘടവാദ നേതാവ് സയ്യിദ് അലി ഗീലാനി കശ്മീരില്‍ മുഴുവനും ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ല

ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ല

വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങള്‍ ചേര്‍ന്ന് കിഷ്ത്വറിലെ കുലീദ് മേഖലയില്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍

കത്തുന്ന പ്രതിഷേധം

കത്തുന്ന പ്രതിഷേധം

വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടത്തിനൊടുവില്‍ ടയറിന് തീയിട്ടിരിക്കുന്നു.

പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ്

പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ്

ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞപ്പോള്‍

അക്രമം പോലീസ് വാഹനത്തിന് നേരെ

അക്രമം പോലീസ് വാഹനത്തിന് നേരെ

എന്ത് അക്രമമുണ്ടായും ഒടുവില്‍ അത് പോലീസ് വാഹനത്തിന് നേരെ വരും. കുലീദ് മേഖലയില്‍ അക്രമകാരികള്‍ കത്തിച്ച പോലീസ് വാഹനം.

പ്രതിഷേധം സമാധാന പരം

പ്രതിഷേധം സമാധാന പരം

കിഷ്ത്വര്‍ ടൗണില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടയുന്നു.

കത്തിച്ചാലും തീരാത്ത സംഘര്‍ഷം

കത്തിച്ചാലും തീരാത്ത സംഘര്‍ഷം

കുലീദ് മേഖലയില്‍ അക്രമികള്‍ കത്തിച്ച കാര്‍

English summary
Indefinite curfew continued for the second day on Saturday in communal tension-ridden Kishtwar town of Jammu region, as the district magistrate and police chief were removed in a nocturnal reshuffle by the Jammu and Kashmir government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X