കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളില്‍ മുസ്ലീങ്ങള്‍ക്ക് ഫീസ്, വാര്‍ത്ത വ്യാജം

Google Oneindia Malayalam News

അഹമ്മദാബാദ്: ഷോപ്പിങ് മാളില്‍ പ്രവേശിക്കുന്നതിന് മുസ്ലീങ്ങളില്‍ നിന്ന് ഫീസ് ഈടാക്കിയെന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത വ്യാജമെന്ന് വ്യക്തമായി. അഹമ്മദാബാദിലെ ഹിമാലയ ഷോപ്പിങ് മാള്‍ അധികൃതര്‍ 20 രൂപ വീതം പ്രവേശനഫീസ് ഈടാക്കിയതായി പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. [Check this tweet]

ആഗസ്ത് 11 മുതല്‍ 13 വരെ ഞങ്ങള്‍ പ്രവേശനഫീസ് ഈടാക്കിയിരുന്നു. പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബില്ലില്‍ ഈ തുക കുറച്ചു നല്‍കുകയും ചെയ്തിരുന്നു. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാന്‍ ഉത്സവ സീസണുകളില്‍ ഇത്തരത്തിലുള്ള ഫീസ് ഈടാക്കുന്ന പതിവ് മാളിനുണ്ട്. അനാവശ്യ സന്ദര്‍ശകരെ ഒഴിവാക്കുന്നതിനും യഥാര്‍ത്ഥ കസ്റ്റമേഴ്‌സിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും വേണ്ടിയായിരുന്നു ഇത്- ഹിമാലയ മാളിന്റെ സ്റ്റോര്‍ മാനേജര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയ കാര്യമാണിത്.

Himalaya Mall

പര്‍ച്ചേസ് ചെയ്യൂ, പ്രവേശനഫീസ് തിരികെ നേടൂ എന്ന ബോര്‍ഡാണ് മാളിനു മുന്നില്‍ വെച്ചത്. ഇതില്‍ മുസ്ലീങ്ങള്‍ മാത്രം പ്രവേശനഫീസ് നല്‍കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അല്ലെങ്കിലും പ്രായോഗികമായി ഇത് എങ്ങനെ നടക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് സന്ദര്‍ശകരെ മുസ്ലീമാണെന്ന് തിരിച്ചറിയൂക. വാസ്തവ വിരുദ്ധമായ ഈ വാര്‍ത്തയ്ക്ക് പിന്നില്‍ രഹസ്യ അജണ്ടകളുണ്ടെന്ന് വേണം സംശയിക്കാന്‍.

നേരത്തെ ജാര്‍ഖണ്ഡ് വെള്ളപ്പൊക്ക മേഖലയില്‍ മോഡി സന്ദര്‍ശിച്ചപ്പോഴും വിശ്വാസയോഗ്യമല്ലാത്ത ഒരു വാര്‍ത്തയുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. ആയിരകണക്കിന് ഗുജറാത്തികളെ രക്ഷിച്ചു കൊണ്ട് മോഡി തിരിച്ചുപറന്നുവെന്നായിരുന്നു വാര്‍ത്ത. പ്രത്യക്ഷത്തില്‍ മോഡിയെ അമാനുഷികനാക്കിയെന്ന് തോന്നുമെങ്കിലും അതിന്റെ അടിസ്ഥാന ലക്ഷ്യം 'തേജോവധം' തന്നെയായിരുന്നു.

Himalaya Mall
English summary
In a fresh malicious campaign against the Gujarat Chief Minister, a report has been published in the Times of India that a mall in Ahmedabad charged an entry fee for Muslims on the occasion of Eid. But reality has turned out to be contrary to the prejudiced report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X