ഗുഗിള്‍ പ്ലെയിലൂടെ മാല്‍വെയര്‍ പരക്കുന്നു
ദില്ലി: ഗൂഗിള്‍ പ്ലെ സ്റ്റോറിലൂടെ അത്യന്തം അപകടകാരിയായ വൈറസുകള്‍ പരക്കുന്നതായി സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഡോ വെബ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റോറിലൂടെ മൊബൈലില്‍ കടന്നു കൂടുന്ന മാല്‍വെയറുകള്‍ കോണ്‍ടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 25000ഓളം മൊബൈല്‍ ഫോണുകള്‍ ഇത്തരം വൈറസ് ആക്രമണത്തിന് വിധേയമായതായി റഷ്യന്‍ കമ്പനി പറയുന്നു.
ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളിലൂടെ കടന്നു കൂടുന്ന ഈ ട്രോജന്‍ വൈറസുകള്‍ മൊബൈലിലെ ഡാറ്റകളും ശേഖരിക്കുന്നുണ്ട്. ഈ ആക്രമണത്തെ കുറിച്ച് ഗൂഗിളിന് അറിവുണ്ടെന്നും അവര്‍ അതിനെ ചെറുക്കാനായ നടപടികള്‍ ആരംഭിച്ചതായും വ്യക്തമായിട്ടുണ്ട്.

പ്രധാനമായും ഓഡിയോ, വീഡിയോ അപ്ലിക്കേഷനുകളിലൂടെയാണ് ഇവ കടന്നു കൂടുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു വിധ ഉപദ്രവമുണ്ടാക്കാത്ത രീതിയിലാണ് അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. വേണ്ട ഡാറ്റകള്‍ കരസ്ഥമാക്കുന്നതോടെ വൈറസുകള്‍ സജീവമാകും. എന്നാല്‍ അതേ സമയത്തും മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ലെന്നതാണ് ഏറ്റവും രസകരമായ കാര്യം. എസ്എംഎസ് വന്നതായി ആരെങ്കിലും വിളിച്ചുപറയുമ്പോള്‍ മാത്രമേ കാര്യമറിയൂവെന്ന് ചുരുക്കം.












Click it and Unblock the Notifications