Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ നേതാവിന് ആഭ്യന്തരമന്ത്രിയുടെ കത്ത്

Thiruvanchoor Radhakrishnan
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആഭ്യന്തരമന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണന്റെ കത്ത്. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കരുതെന്നും സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ടു കൊണ്ടുമാണ് കത്ത്.

കന്റോണ്‍ ഗേറ്റിന് സമീപമുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിരവധികുട്ടികള്‍ സ്വാതന്ത്ര്യ ദിനത്തിനുവേണ്ടിയുള്ള പരിപാടികള്‍ റിഹേഴ്‌സ് ചെയ്യുന്നുണ്ട്. അതിനാല്‍ പരിശീലനത്തിനായി സെന്‍ട്രല്‍ സ്റ്റേറ്റും കന്റോണ്‍മെന്റ് ഗേറ്റും തുറക്കേണ്ടിവരും. കഴിഞ്ഞ 43 വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കീഴ് വഴക്കമായ സ്വാതന്ത്ര്യദിന പരേഡിന്റെ ഒരുക്കങ്ങളെ തടസ്സപ്പെടുത്തരുതെന്നാണ് കത്തില്‍ പറയുന്നത്.

അതേസമയം, സമരത്തിന്റെ പേരില്‍ പ്രതിപക്ഷം സെക്രട്ടറിയേറ്റിന്റെ നാലുഗേറ്റും ഉപരോധിച്ച് സമരം നടത്തുന്നതും ഭരണം സ്തംഭിപ്പിക്കുന്നതും കൈയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പ്രതിപക്ഷം തയ്യാറാണെങ്കില്‍ അവരെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിരാജിവച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ ഉപരോധസമരം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+