Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ഹിറ്റ്‌ലറെ കടത്തിവെട്ടുന്നു: വിഎസ്

VS
തിരുവനന്തപുരം: സമാധാനപരമായി സമരം നടത്താന്‍ തീരുമാനിച്ച പ്രതിപക്ഷത്തെ നേരിടാന്‍ കേന്ദ്രസേനയെ വിളിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹിറ്റ്‌ലറെ കടത്തിവെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പട്ടാളത്തെ ഉപയോഗിച്ച് തങ്ങളെ വിരട്ടാന്‍ നോക്കുന്നത് മണ്ടത്തരമാണെന്നും വിഎസ് പറഞ്ഞു.

സമരത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ഒരുക്കങ്ങള്‍ ദിവാന്‍ ഭരണകാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സമരം അടിച്ചമാര്‍ത്താന്‍ നോക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ഫാസിസ്റ്റായിരുന്ന ഹിറ്റ്‌ലറുടെ അന്ത്യവും സര്‍ സി.പിയുടെ അവസ്ഥയും എന്തായിരിന്നുവെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍ക്കണമെന്നും വിഎസ് പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഉപരോധിക്കുമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. സമാധാനപരമായ സമരമായിരിക്കും നടക്കുക. ഉപരോധസമരത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സമ്മതം നല്‍കാത്ത രീതിയിലാണ് സര്‍ക്കാറും പൊലീസും പ്രവര്‍ത്തിക്കുന്നത്. യാത്രചെയ്യാനുള്ള അവകാശവും ജനങ്ങള്‍ക്ക് നിഷേധിക്കുന്നു- വിഎസ് ആരോപിച്ചു.

സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നാല്‍ തന്റെ അവിശുദ്ധ ബന്ധങ്ങള്‍ പുറംലോകമറിയുമെന്ന പേടിയിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സോളാര്‍ കേസില്‍ 10,000 കോടി രൂപയിലധികം മറിഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് തന്നെ വെള്ളിപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകളില്ലാതെ ജോര്‍ജ്ജ് അങ്ങനെ പറയുമെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസിന്റെ യുവജനവിഭാഗം തന്നെ സമരത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് മുന്നണിക്കിടയില്‍ തന്നെ സര്‍ക്കാരിനെതിരെയുള്ള വികാരമാണ് വ്യക്തമാക്കുന്നത്- വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+