Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 6മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വാല്യു ദ്വീപില്‍ റോക്കറ്റന്റ് അഗ്നിപര്‍വ്വതം പൊട്ടി ആറ് പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കടല്‍ തീരത്ത് രണ്ട് കുട്ടികളടക്കം ആറുപേരാണ് അഗ്നിപര്‍വതം പൊട്ടിയൊലിച്ച ലാവ പ്രവാഹത്തില്‍ മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ലാവയും പാറക്കഷ്ണങ്ങളും പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

കഴിഞ്ഞ ഒരു വര്‍ഷമായി പുകഞ്ഞുകൊണ്ടിരിക്കുന്ന് അഗ്നിപര്‍വത ഭിഷണിയെ തുടര്‍ന്ന് ഇവിടങ്ങളിലുള്ള ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ നിരോധിക്കപ്പെട്ട പ്രദേശത്ത് എങ്ങനെയാണ് കടന്നതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അഗ്നിപര്‍വ്വതം

അഗ്നിപര്‍വ്വതം

തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ ബാഷ്പമായോ രണ്ടും ചേര്‍ന്നോ വന്‍ തോതില്‍ ഗ്രഹോപരിതലത്തിലേക്ക് ബഹിര്‍ഗമിക്കുന്ന ഭുവല്‍കച്ഛിദ്രമാണ് അഗ്നിപര്‍വ്വതം.

വോള്‍ക്കാനോ എന്ന പേരിനു പിന്നില്‍

വോള്‍ക്കാനോ എന്ന പേരിനു പിന്നില്‍

അഗ്നിയും ചാരവും പാറയും മറ്റും പുറംന്തള്ളുന്ന പര്‍വ്വതങ്ങളെ ആംഗലേയത്തില്‍ വോള്‍ക്കാനോ എന്ന് പറയുന്നു. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോള്‍ക്കന്റെ പേരില്‍ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലികള്‍ക്കടുത്തുള്ള വോള്‍ക്കാനിക് ദ്വീപില്‍ നിന്നുമാണ് അഗ്നിപര്‍വ്വതങ്ങള്‍ക്ക് വോള്‍ക്കാനോ എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.

ചരിത്രത്തില്‍

ചരിത്രത്തില്‍

എഡി 79ാം ശതകത്തില്‍ പൊട്ടിത്തെറിച്ച്, ഹെര്‍ക്കുലേനിയം, പൊപെയ് തുടങ്ങിയ നഗരങ്ങളെ ഒന്നകെ നശിപ്പിച്ചു കളഞ്ഞ വെസൂവിയന്‍ സ്‌ഫോടനം സംബന്ധിച്ച വിവരം റോമന്‍ ചരിത്രരേഖകളില്‍ കുറിച്ചിട്ടിട്ടുണ്ട്.

അഗ്നിപര്‍വ്വതങ്ങളിലെ സ്‌ഫോടന വര്‍ഗീകരണം

അഗ്നിപര്‍വ്വതങ്ങളിലെ സ്‌ഫോടന വര്‍ഗീകരണം

മര്‍ദ്ദം, വാതകത്തിന്റെ അളവ്, ലാവയുടെ ശൂന്യത എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യക ഭാവങ്ങള്‍ പ്രദര്‍ശിപ്പിച്ചുകാണുന്ന അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളെ അഞ്ചായി തരംതിരിക്കാം.

സ്‌ഫോടനോത്പന്നങ്ങള്‍

സ്‌ഫോടനോത്പന്നങ്ങള്‍

അഗ്നിപര്‍വ്വതോത്പന്നങ്ങളെ വാതകങ്ങല്‍, ദ്രവമാഗ്മ, പൈറോക്ലാസ്റ്റികള്‍ എന്നിങ്ങനെ വിഭജിക്കാം.

ഇന്തോനേഷ്യയില്‍

ഇന്തോനേഷ്യയില്‍

കഴിഞ്ഞ ഒക്ടോബറില്‍ അഗ്നി പര്‍വത സ്‌ഫോടനം ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവിടെ നിന്ന് അവരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആറു പേര്‍ എങ്ങനെ അപകടത്തില്‍പ്പെട്ടെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+