തണ്ണിമത്തന്‍ കുപ്പായം ചൈനയില്‍ ഫാഷന്‍
ബീജിങ്: ചൈന ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ചൂടുകാലം നേരിടുകയാണ്. ഇതിനിടെ ഒരു പിതാവ് സ്വന്തം കുഞ്ഞിന് വേണ്ടി തയ്യാറാക്കിയ രസകരമായ കുപ്പായം ഇപ്പോള്‍ രാജ്യത്തെമ്പാടും വലിയ ഫാഷന്‍ തരംഗം ആയി മാറിയിരിക്കുകയാണ്.
തണ്ണിമത്തന്‍ ചൂടുകാലത്ത് വളരെ ആശ്വാസമേകുന്ന ഒരു ഫലമാണ്. തണ്ണിമത്തന്റെ പുറം തോടും ചൂടിന് അല്‍പം ആശ്വസം നല്‍കുമെങ്കിലോ. ഇതാണിപ്പോള്‍ ചൈനയില്‍ നടക്കുന്നത്.

2013 ജൂലായിലെ ചൈനയിലെ വെന്‍സൂ പ്രവിശ്യയിലെ ഒരു പിതാവാണ് തന്റെ കുട്ടിക്ക് തണ്ണിമത്തന്റെ പുറം തോട് കൊണ്ട് കുപ്പായമുണ്ടാക്കി ഇട്ടുകൊടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ചൈനയുടെ മൈക്രോ ബ്ലോഗിങ് സെര്‍വ്വീസ് ആയ സിന വീബോയില്‍ അപ് ലോഡ് ചെയ്തു. ഇത് പിന്നീട് ലോകം മുഴുവന്‍ ഹിറ്റായ ഒരു ചിത്രമായി മാറി.
സംഭവം ചൈനയിലെ പത്രങ്ങളും ചാനലുകളും കൂടി വാര്‍ത്തയാക്കിയതോടെ ആളുകള്‍ക്ക് ആവേശമായി. കുട്ടികള്‍ക്ക് തണ്ണിമത്തന്റെ തോട് കൊണ്ട് കുപ്പായമുണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങി. പിന്നെ നെറ്റില്‍ നിറഞ്ഞത് ഇത്തരം കുപ്പായങ്ങളിട്ട കുട്ടികളുടെ ചിത്രങ്ങളായിരുന്നു.
കുട്ടികള്‍ മാത്രമല്ല, ഒരു തമാശക്ക് വലിയവരും ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൂടുകാലത്ത് തണ്ണിമത്തന്‍ കുപ്പായം കുട്ടികള്‍ക്ക് നല്ല ആശ്വാസമാണ് എന്നും പറയുന്നുണ്ട്.
എന്നാല്‍ ഇതിനും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ചെറിയകുട്ടികളുടെ മൃദുവായ തൊലിക്ക് ചിലപ്പോള്‍ തണ്ണിമത്തന്‍ കുപ്പായം അലര്‍ജി ഉണ്ടാക്കുമെന്നുംപറയുന്നുണ്ട്. അധിക ദിവസം ഈ കുപ്പായം ഉപയോഗിക്കാന്‍ പറ്റില്ല എന്ന പ്രശ്‌നവും ഉണ്ട്.












Click it and Unblock the Notifications