സാംസങിനെതിരെ പേറ്റന്റ് കേസില്‍ ആപ്പിളിന് വിജയം
ന്യൂയോര്‍ക്ക്: സാംസങിനെതിരെ കൊടുത്ത പേറ്റന്റ് കേസില്‍ ആപ്പിള്‍ വിജയം. അമേരിക്കയിലെ അന്താരാഷ്ട്ര ട്രേഡ് കമ്മീഷനാണ് ആപ്പിളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
മൊബൈല്‍ ഫോണുകളിലും മീഡിയ പ്ലെയറുകളിലും ടാബ്ലറ്റുകളിലും സാംസങ് പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ആപ്പിളിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാംസങ് നിര്‍മിച്ച ഫോണുകള്‍ കമ്മീഷന് അമേരിക്കയില്‍ നിരോധിക്കുകയും ചെയ്തു.

കമ്മീഷന് ആപ്പിളിന് അനുകൂലമായി തീരുമാനമെടുത്തെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിധി തടഞ്ഞുവച്ചിരിക്കുകയാണ്. അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിസഡന്റ് കമ്മീഷന്റെ തീരുമാനം പരിശോധിച്ച് അവസാന തീരുമാനമെടുക്കും. എന്തായാലും വിധി മറികടന്നുകൊണ്ടൊരു തീരുമാനം ഒബാമ എടുക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ആപ്പിളിന്റെ ടച്ച് സ്ക്രീന്‍ സാങ്കേതിക വിദ്യയുടെ പാറ്റെന്റ് ആയ സ്റ്റീവ് ജോബ്സ് പാറ്റെന്റും ഉപകരണങ്ങളിലെ ഓഡിയോ സോക്കറ്റ് പാറ്റെന്റും സാംസങ് കട്ടെടുത്തു എന്നായിരുന്നു ആരോപണം. ആപ്പിളിന്റെ രണ്ട് പേറ്റന്റുകളുടെ പേരില്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാനുള്ള ട്രേഡ് കമ്മീഷന്റെ തീരുമാനം നിരാശാജനകമാണെന്നാണ് സാംസങ് പ്രതിനിധികള്‍ പ്രതികരിച്ചത്.
ആപ്പിളും സാംസങും തമ്മില്‍ പേറ്റന്റ് യുദ്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 10 രാജ്യങ്ങളില്‍ ഇത് സംബന്ധിച്ച് കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിപണിയില്‍ ആപ്പിള്‍ മൊബൈലുകളെ പിന്തള്ളി സാംസങ് കുതിച്ചു തുടങ്ങിയപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ആഗോള ഭീമന്മാര് തമ്മില്‍ നിയമ യുദ്ധവും തുടങ്ങിയത്.
മറ്റൊരു പേറ്റന്റ് കേസില്‍ സാംസങ് ആപ്പിളിന് നൂറ് കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് പിഴ നാല്പത്തിയഞ്ച് കോടി ഡോളറാക്കി ഇളവ് ചെയ്തിരുന്നു. ഇതിനെതിരെ ആപ്പിള്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications