കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസങിനെതിരെ പേറ്റന്റ് കേസില്‍ ആപ്പിളിന് വിജയം

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സാംസങിനെതിരെ കൊടുത്ത പേറ്റന്റ് കേസില്‍ ആപ്പിള് വിജയം. അമേരിക്കയിലെ അന്താരാഷ്ട്ര ട്രേഡ് കമ്മീഷനാണ് ആപ്പിളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

മൊബൈല്‍ ഫോണുകളിലും മീഡിയ പ്ലെയറുകളിലും ടാബ്ലറ്റുകളിലും സാംസങ് പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ആപ്പിളിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാംസങ് നിര്‍മിച്ച ഫോണുകള്‍ കമ്മീഷന്‍ അമേരിക്കയില്‍ നിരോധിക്കുകയും ചെയ്തു.

Apple Phone Logo

കമ്മീഷന്‍ ആപ്പിളിന് അനുകൂലമായി തീരുമാനമെടുത്തെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിധി തടഞ്ഞുവച്ചിരിക്കുകയാണ്. അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിസഡന്റ് കമ്മീഷന്റെ തീരുമാനം പരിശോധിച്ച് അവസാന തീരുമാനമെടുക്കും. എന്തായാലും വിധി മറികടന്നുകൊണ്ടൊരു തീരുമാനം ഒബാമ എടുക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ആപ്പിളിന്റെ ടച്ച് സ്‌ക്രീന്‍ സാങ്കേതിക വിദ്യയുടെ പാറ്റെന്റ് ആയ സ്റ്റീവ് ജോബ്‌സ് പാറ്റെന്റും ഉപകരണങ്ങളിലെ ഓഡിയോ സോക്കറ്റ് പാറ്റെന്റും സാംസങ് കട്ടെടുത്തു എന്നായിരുന്നു ആരോപണം. ആപ്പിളിന്റെ രണ്ട് പേറ്റന്റുകളുടെ പേരില്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാനുള്ള ട്രേഡ് കമ്മീഷന്റെ തീരുമാനം നിരാശാജനകമാണെന്നാണ് സാംസങ് പ്രതിനിധികള്‍ പ്രതികരിച്ചത്.

ആപ്പിളും സാംസങും തമ്മില്‍ പേറ്റന്റ് യുദ്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 10 രാജ്യങ്ങളില്‍ ഇത് സംബന്ധിച്ച് കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിപണിയില്‍ ആപ്പിള്‍ മൊബൈലുകളെ പിന്തള്ളി സാംസങ് കുതിച്ചു തുടങ്ങിയപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ആഗോള ഭീമന്‍മാര്‍ തമ്മില്‍ നിയമ യുദ്ധവും തുടങ്ങിയത്.

മറ്റൊരു പേറ്റന്റ് കേസില്‍ സാംസങ് ആപ്പിളിന് നൂറ് കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് പിഴ നാല്‍പത്തിയഞ്ച് കോടി ഡോളറാക്കി ഇളവ് ചെയ്തിരുന്നു. ഇതിനെതിരെ ആപ്പിള്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.

English summary
Apple has won a key patent case against rival Samsung at the US International Trade Commission (US ITC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X