Get Updates
Get notified of breaking news, exclusive insights, and must-see stories!

15വര്‍ഷമായി പണിതീരാത്ത ഒരു ഫ്ളൈ ഓവര്‍

Delhi
ദില്ലി: പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണത്തിലിരിയ്ക്കുന്ന നോര്‍ത്ത് ദില്ലിയിലെ റാണി ഝാന്‍സി ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണ ഇത് വരെയും പൂര്‍ത്തിയായിട്ടില്ല. ദില്ലി നഗരത്തിലെ ഗതാഗതകുരുക്ക് കുറക്കുന്നതിന് വേണ്ടി പണിതുടങ്ങിയ ഈ ഫ്‌ളൈ ഓവര്‍ പദ്ധതി ഇപ്പോള്‍ ജനങ്ങള്‍ക്ക് തലവേദനയായിരിയ്ക്കുകയാണ്.1.8 കിലോമീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണത്തിന്റെ പകുതി പോലും ഇത് വരെയും പൂര്‍ത്തിയാക്കിയിട്ടില്ല. 1998 ല്‍ ആണ് പദ്ധതിയ്ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ല്‍ മാത്രമാണ് പണി തുടങ്ങാനായത്.

ഫ്‌ളൈ ഓവര്‍ പണി പൂര്‍ത്തിയാക്കാനുള്ള സമയ പരിധി അവസാനിച്ചത് 2010 ല്‍ ആയിരുന്നു. എന്നാല്‍ സമയ പരിധി കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം വെറും 38 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. നിര്‍മ്മാണത്തിന്റെ പേരില്‍ കുടിയൊഴിപ്പിയ്ക്കപ്പെട്ടവരെ ഇത് വരെയും പുനരധിവസിപ്പിച്ചിട്ടില്ല.റാണി ഝാന്‍സി റോഡ്, ആസാദ് മാര്‍ക്കറ്റ് റോഡ് എന്നിവയെ തമ്മില്‍ ബന്ധിയ്ക്കുന്ന ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണമാണ് അധികൃതരുടെ അനാസ്ഥ കൊണ്ട് ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നത്. യാതൊരു ആസൂത്രണവും കൂടാതെയാണ് പ്രദേശത്ത് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചത്.

ഇനി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിയ്ക്കണമെങ്കില്‍ പ്രദേശത്തുള്ള നാല് കുടിവെള്ളപൈപ്പുകള്‍ നീക്കം ചെയ്യേണ്ടി വരും. നിലവില്‍ അതിന് കഴിയാത്തതിനാലാണ് പദ്ധതി നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+