നികുതിവെട്ടിപ്പ് പ്രമുഖ കന്പനിയുടമയ്ക്ക് തടവ്

ഹാരിഷ് ഭാസിന്‍ എന്ന സ്വകാര്യ കമ്പനിയുടമയെ ആണ് കോടതി ശിക്ഷിച്ചത്. 2006-2007, 2007-2008 എന്നീ വര്‍ഷങ്ങളിലെ നികുതിയാണ് ഇയാള്‍ ഇത് വരെയും അടച്ച് തീര്‍ക്കാത്തത്. 2007 ല്‍ 4 കോടി രൂപയും, തുടര്‍ന്നുള്ള വര്‍ഷത്തില്‍ പത്ത് കോടി രൂപയും നികുതി ബാധ്യതയായി ഇയാള്‍ അടയ്ക്കാനുണ്ട്.പിഴ അടയ്ക്കാന്‍ ആദായ നികുതി വകുപ്പ് നല്‍കിയ സമയപരിധി അവസാനിച്ചിട്ട് പോലും ഇയാള്‍ പണം അടയ്ക്കാന്‍ കൂട്ടാക്കിയിട്ടില്ല.
രണ്ട് വര്‍ഷങ്ങളിലുമായി ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ നിലവില്‍ ഉണ്ട്. കാലാവധി തീരുന്നതിന് മുന്‍പ് തന്നെ നികുതി അടച്ച് തീര്‍ക്കാതെ പ്രതി വീണ്ടും ആദായ നികുതി വകുപ്പിനെ കബളിപ്പിയ്ക്കുകയായിരുന്നു വെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദേവേന്ദ്രകുമാര്‍ ശര്‍മ്മ പറഞ്ഞു. ഇയാള്‍ക്ക് 50,000 രൂപ പിഴയും അടയ്‌ക്കേണ്ടതായിട്ടുണ്ട്.












Click it and Unblock the Notifications