പുകവലിക്കാന്‍ പണം നല്‍കിയില്ല, വിദ്യാര്‍ഥിയെകൊന്നു
India
oi-Athira
By Meera Balan
ദില്ലി: സിഗരറ്റ് വാങ്ങാന്‍ പണം നല്‍കാത്തതിന് 16 വയസ്സുകാരനെ സുഹൃത്തുക്കള്‍ തല്ലിക്കൊന്നു. ദില്ലിയിലെ പാണ്ഡവ് നഗറിലാണ് ഒന്‍പതാംക്ളാസുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. ആഗസ്‌ററ് പത്ത് ശനിയാഴ്ച രാത്രിയാണ് സംഭവംനടക്കുന്നത്. സുഹൃത്തുക്കളുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റാണ് സന്ദീപ് എന്ന വിദ്യാര്‍ഥി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റിലായി. ഇവര്‍ സന്ദീപിന്റെ അയല്‍വാസികളും സമപ്രായക്കാരുമാണ്.
സന്ദീപ് ഉള്‍പ്പടെ പ്രദേശത്തെ പല കുട്ടികളില്‍ നിന്നും സിഗരറ്റ് വാങ്ങാന്‍ സംഘം പണം തട്ടിയെടുക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്ന ദിവസവും ഇവര്‍ സന്ദീപിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ സന്ദീപ് തയ്യാറായില്ല.ഇതോടെ സംഘം സന്ദീപിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലായ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. സന്ദീപ് പ്രതികള്‍ക്കെതിരെ നിരന്തരം പരാതി പറയാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. സന്ദീപിനോട് പ്രതികള്‍ക്ക് കടുത്ത് വൈരാഗ്യം ഉണ്ടായിരുന്നെന്നും അവസരം കിട്ടിയപ്പോള്‍ അവര്‍ അത് മുതലാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ഇത്തരം സംഘങ്ങള്‍ പ്രവർത്തിയ്ക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.
A 16-year-old boy was beaten to death by three of his juvenile friends after he complained to an accused's mother about their bid to extort money for smoking, police said Sunday