തട്ടിക്കൊണ്ടുപോയി ബന്ധുവീടുകളില്‍ വച്ച് പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ രതീഷ് ബന്ധുവീടുകളില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രാവച്ചമ്പലം ഭാഗത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്ന രതീഷിനെ കഴിഞ്ഞ ദിവസം വട്ടിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്, വട്ടിയൂര്‍ക്കാവ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബി രാജീവ്, എസ്‌ഐമാരായ ജോണ്‍, സൂധീരകുമാര്‍, പൊലീസ് ഉദ്യോഗസ്തരായ ചന്ദ്രശേഖരന്‍, ഷിബു, ഹരിലാല്‍, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
തലസ്ഥാനത്ത് ഈയിടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ ദിവസം മുപ്പത്തഞ്ചുകാരിയെ ഓട്ടോറിക്ഷയില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ട സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications