Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ ആന കണ്ണന്‍ ചരിഞ്ഞു

jayaram's elephant kannan
ഒറ്റപ്പാലം: നടന്‍ ജയറാമിന്റെ ആന പെരുമ്പാവൂര്‍ ജയറാം കണ്ണന്‍ ചെരിഞ്ഞു. ഓഗസ്റ്റ് 11ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് കണ്ണന്‍ ചെരിഞ്ഞത്. ജഡം വാളയാര്‍ കാട്ടിലെത്തിച്ചു സംസ്‌കരിച്ചു. മനിശേരിയില്‍ ചികിത്സയിലായിരുന്നു എവിടെയും താരത്തിളക്കത്തില്‍ എത്തിയിരുന്ന കണ്ണന്‍. മാര്‍ച്ച് മാസത്തിലാണ് അസുഖങ്ങളെത്തുടര്‍ന്ന് കണ്ണനെ ചികിത്സയ്ക്കായി ജയറാം മനിശേരിയില്‍ എത്തിച്ചത്. പതിനെട്ടു വര്‍ഷം മുമ്പ് കണ്ണനെ ജയറാമിന് കൈമാറിയ മനിശേരി വടക്കൂട്ട് ഹരിദാസായിരുന്നു ആനയെ പരിചരിച്ചുവന്നത്.

ഏപ്രില്‍ മാസത്തോടെ കണ്ണന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായതോടെ അസുഖങ്ങള്‍ കൂടി. തളര്‍വാതവും ദഹനക്കുറവുമായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. അഞ്ചു ദിവസം മുമ്പ് രോഗം അതീവഗുരുതരമായി. രോഗം കൂടിയതറിഞ്ഞ് ജയറാം വെള്ളിയാഴ്ച ഒറ്റപ്പാലത്തെത്തി ആനയ്ക്ക് ഗംഗാജലം നല്‍കിയിരുന്നു.

മരണംസംഭവിച്ചപ്പോള്‍ തേനിയില്‍ സലാം കാശ്മീര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന ജയറാമിന് കണ്ണനെ അവസാനമായി കാണാനെത്താന്‍ കഴിഞ്ഞില്ല. ആനയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ജയറാം മാനസികവിഷമത്തിലായതിനെത്തുടര്‍ന്ന് സംവിധായകന്‍ ജോഷി ഞായറാഴ്ചജയറാം അഭിനയിക്കേണ്ടുന്ന രംഗങ്ങളുടെ ഷൂട്ടിങ് മാറ്റിവച്ചിരുന്നു.

ജയറാം സ്വന്തമാക്കിയ സമയത്ത് ആനയുടെ പേര് മനിശേരി മോഹനന്‍ എന്നായിരുന്നു. പിന്നീട് ജയറാം കണ്ണന്‍ എന്ന് പേരിട്ടു. നെന്മാര വല്ലങ്ങി വേല, ചിനക്കത്തൂര്‍ പൂരം, തൃശൂര്‍ പൂരം, പട്ടാമ്പി നേര്‍ച്ച തുടങ്ങിയ ഉത്സവങ്ങള്‍ക്കെല്ലാം കണ്ണനെ എഴുന്നള്ളിച്ചിരുന്നു. ലക്ഷണമൊത്ത കൊമ്പന്‍ എന്നു പേരുകേട്ട കണ്ണന് ഒന്‍പതടിയോളം ഉയരമുണ്ടായിരുന്നു. പതിനെട്ടു നഖങ്ങളും വലിയ ചെവികളും ലക്ഷണമൊത്ത കൊമ്പുകളും കണ്ണനെ ആനക്കമ്പക്കാര്‍ക്ക് പ്രിയപ്പെട്ടവനാക്കി.

മനസിനക്കരെ, രാപ്പകല്‍ എന്നിവയുള്‍പ്പെടെ ഇരുപതിലേറെ ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമെല്ലാം കണ്ണന്റെ സാന്നിധ്യമുണ്ടായിരുന്നു. തൃശൂര്‍ തിരുവാണിക്കാവ് ക്ഷേത്പസമിതി കണ്ണന് ഗജരാജപ്പട്ടം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+