സിപിഎമ്മിന്റെ ഒരുദിവസത്തെ ചെലവ് 10 കോടി?
തിരുവനന്തപുരം: മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനുള്ള എല്‍ ഡി എഫ് ഉപരോധ സമരത്തിന്റെ ഒരു ദിവസത്തെ ചെലവ് 10 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഒരാള്‍ക്ക്് ആയിരം രൂപ എന്ന തോതിലാണ് സമര വോളന്റിയര്‍മാരുടെ ചെലവ്. ഈ തുക അതാത് ലോക്കല്‍ കമ്മിറ്റികള്‍ വഹിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.
ലോക്കല്‍ കമ്മിറ്റികള്‍ 40 പേരെ വീതമാണ് തലസ്ഥാന നഗരിയിലേക്ക് സമരത്തിനായി അയക്കുന്നത്. നാല്‍പ്പതിനായിരം രൂപ വീതമാണ് ഓരോ ലോക്കല്‍ കമ്മിറ്റിയുടെയും ചെലവ്. അഞ്ചുദിവസത്തേക്കാണ് ഇപ്പോള്‍ എത്തിയിട്ടുള്ള വോളന്റിയര്‍മാര്‍ തുടരുക. ഇതിനുശേഷം രണ്ടാമത്തെ ഘട്ടത്തില്‍ തിരുവനന്തപുരത്ത് എത്താനുള്ള ആളുകളും സജ്ജമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമരത്തെ ചെറുക്കാന്‍ കേന്ദ്രസേനയെ എത്തിച്ച വകയില്‍ മാത്രം സര്‍ക്കാരിന് ചെലവ് 30 കോടി രൂപയാണ്. സംസ്ഥാനത്തിനകത്തെ ചെലവുകള്‍ വേറെ. ജനാധിപത്യ രീതിയില്‍ നടക്കുന്ന സമരത്തെ എതിര്‍ക്കാനായി പൊതു ഖജനാവില്‍ നിന്നും ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വെളിച്ചത്തുവന്ന സോളാര്‍ വിവാദം സംസ്ഥാനത്തിന് ഇത്രവലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും എന്ന് ആരും കരുതിയിരിക്കാന്‍ ഇടയില്ല. തട്ടിപ്പിലൂടെ നഷ്ടമായതില്‍ ഏറെയാണ് വിവിധ കക്ഷികള്‍ സമരത്തിന് വേണ്ടിയും സമരം ചെറുക്കാന്‍ വേണ്ടിയും ചെലവഴിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.












Click it and Unblock the Notifications