കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഒത്താശയോടെ: കാരാട്ട്

Google Oneindia Malayalam News

prakash karat
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് നടന്നത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു. പൊതുസമൂഹത്തോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എല്‍ ഡി എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ രാജിവെച്ചത് അദ്ദേഹത്തിന് ബന്ധു തട്ടിപ്പ് നടത്തിയതിനാലാണ്. മുഖ്യമന്ത്രിക്കും ഈ ധാര്‍മികത ബാധകമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇടതു സമരത്തിന് ആവേശം പകര്‍ന്ന് ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ സമരപ്പന്തലിലെത്തിയിട്ടുണ്ട്.സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ ഇടതുനേതാക്കളെല്ലാം സമരരംഗത്തുണ്ട്.

അതേസമയം തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലായി ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. വെള്ളയമ്പലത്ത് പോലീസ് വാഹനത്തിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബേക്കറി ജംഗ്ഷനില്‍വെച്ച് മന്ത്രിമാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസും ഉപരോധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

English summary
CPM General secretary Prakash Karat inaugurated LDF 'secretariat protest' in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X